HEALTH

എസ്.എം.എ രോഗികൾക്ക് ആശ്വാസം: റിസ്ഡിപ്ലാം മരുന്ന് ഇനി സൗജന്യമായി ലഭിക്കും

തിരുവനന്തപുരം: എസ്.എം.എ (SMA) ബാധിച്ചവർക്കുള്ള ജീവൻരക്ഷാ മരുന്നായ ‘റിസ്ഡിപ്ലാം’ ഇനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളജുകൾ വഴി സൗജന്യമായി ലഭിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് വിതരണം വികേന്ദ്രീകരിക്കുന്നതിലൂടെ ചികിത്സ കൂടുതൽ സുഗമമാക്കാനും, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു ആശ്വാസം നൽകുന്ന ആരോഗ്യ പരിപാലന സംവിധാനം ഒരുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ പ്രത്യേക എസ്.എം.എ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാണ് മരുന്ന് വിതരണം നടത്തിവന്നിരുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടുമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പ്രയാസങ്ങൾ കണക്കിലെടുത്താണ് എല്ലാ മെഡിക്കൽ കോളജുകളിലെയും പീഡിയാട്രിക് വിഭാഗം വഴി മരുന്ന് ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ സൗജന്യ മരുന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Life Style ⏭️

Back to top button