NEWS

സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾക്ക് സർക്കാർ അനുമതി ഒഴിവാക്കി; ഉത്തരവിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വാശ്രയ സ്വയംഭരണ കോളജുകളിൽ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങുന്നതിനോ നിലവിലുള്ള സീറ്റുകളുടെ എണ്ണം ശാശ്വതമായി ഉയർത്തുന്നതിനോ സർക്കാർ അനുമതി ഇനി ആവശ്യമില്ലെന്ന് ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മാത്രമെ മതിയാകൂ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

അൺഎയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിലവിലുള്ള കോഴ്സുകളിൽ സീറ്റുകൾ വർധിപ്പിക്കാൻ അതത് സർവകലാശാലകൾക്ക് തന്നെ അനുമതി നൽകാവുന്നതാണ്. ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇനി വേണ്ടിവരില്ല. കൂടാതെ, സ്വാശ്രയ കോളജുകൾക്ക് അനുവദിച്ചിട്ടുള്ള കോഴ്സുകൾക്ക് ഓരോ വർഷവും എൻഒസി (NOC) പുതുക്കി നൽകി വന്നിരുന്ന കീഴ്വഴക്കവും സർക്കാർ നിർത്തലാക്കി. ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എൻഒസി പുതുക്കിയാൽ മതിയെന്ന നിർദ്ദേശമാണ് നിലവിൽ വന്നിരിക്കുന്നത്.

Fashion ⏭️

Back to top button