NEWS
എസ്‌യുവി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു: വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിൽ

കാൺപുരിൽ ഡ്രൈവിങ് പരിശീലനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. അൻപത്തിയഞ്ചുകാരനായ സന്തോഷ് സിങ് ചൗഹാനാണ് അപകടത്തിൽ മരിച്ചത്. അമിതവേഗതയിലായിരുന്ന എസ്‌യുവി നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടം നടന്ന സമയത്ത് വാഹനത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. കാറോടിച്ചുകൊണ്ടിരുന്ന യുവതി ഡ്രൈവിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം നടന്നതിന് പിന്നാലെ, തകർന്ന വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മൂന്നുപേരും മറ്റൊരു കാറിൽ കയറി സംഭവസ്ഥലത്ത് നിന്ന് ഉടൻ തന്നെ കടന്നുകളയുകയും ചെയ്തു.




