SPORTS

‘എന്റെ അമ്മയെ അധിക്ഷേപിച്ചു….’: മത്സരത്തിനു പിന്നാലെ കാണിയെ ഗ്രൗണ്ടിലിട്ട് തല്ലി ക്രിക്കറ്റ് താരം– വിഡിയോ


ശ്രീനഗർ∙ ക്രിക്കറ്റ് മത്സരത്തിനു ശേഷം മൈതാനത്തുണ്ടായ കയ്യാങ്കളിക്കിടെ കാണിയെ മർദിച്ച് പ്രമുഖ കശ്‌മീർ ക്രിക്കറ്റ് താരം ജഹാംഗീർ ലോൺ. കഴിഞ്ഞ ഞായറാഴ്ച ശ്രീനഗറിലെ ബക്ഷീ സ്റ്റേഡിയത്തിൽ നടന്ന റെഡ് പ്രിമിയർ ലീഗിനിടെയാണ് (ആർപിഎൽ) സംഭവം. അത്വാസ് ഇന്ത്യ ഇലവനും റോയൽ ഗുഡ്‌വിൽ സിസിയും തമ്മിൽ നടന്ന സെമിഫൈനൽ മത്സരത്തിന് ശേഷമാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ റോയൽ ഗുഡ്‌വിൽ സിസിയെ അത്വാസ് ഇന്ത്യ ഇലവൻ മൂന്നു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. മത്സരം അവസാനിച്ചയുടൻ, വിജയിച്ച ടീമിന്റെ ആരാധകർ ആഘോഷിക്കാനായി മൈതാനത്തേക്ക് പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇതിനുപിന്നാലെ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ലോൺ ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. തോൽവിക്ക് ശേഷം തന്റെ ടീം പവലിയനിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം ഉണ്ടായതെന്നും എതിർ ടീമിന്റെ ആരാധകർ മൈതാനത്തേക്ക് വരികയും തന്നെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയും തന്റെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായും ലോൺ ആരോപിച്ചു. ‘‘എന്നെ അധിക്ഷേപിക്കുന്നത് ഞാൻ സഹിക്കില്ല, ആ നിമിഷത്തെ ദേഷ്യത്തിൽ എനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.’’– ലോൺ പറഞ്ഞു.


Auto ⏭️

Back to top button