BUSINESS
51,000 രൂപയ്ക്ക് പകരം വെറും 5,000 രൂപ; പുതിയ വൈദ്യുതി കണക്ഷന് നിരക്കുകള്‍ കുത്തനെ കുറച്ച് കെഎസ്ഇബി

Kerala State Electricity Regulatory Commission: വീടുകളിലേക്ക് പുതിയ വൈദ്യുതി കണക്ഷന് എടുക്കുന്നവര്‍ക്കും, നിലവിലെ കണക്ഷന്റെ ഫേസ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വമ്പന്‍ ആശ്വാസവുമായി കെഎസ്ഇബി (KSEB). കണക്ഷന് നല്‍കുന്നതിനായി പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനും, ലൈന്‍ വലിക്കുന്നതിനുമുള്ള ഭീമമായ ചിലവുകള്‍ ഒഴിവാക്കി റെഗുലേറ്ററി കമ്മീഷന്റെ പുതിയ സ്ലാബ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ എസ്റ്റിമേറ്റ് എടുക്കാതെ തന്നെ സാധാരണക്കാര്‍ക്ക് പുതിയ കണക്ഷനുകളില്‍ 90 ശതമാനം വരെ സാമ്പത്തിക ലാഭം ലഭിക്കും.കെ.എസ്.ഇ.ബി പുതിയ നിരക്കുകള്പുതിയ കണക്ഷന് എടുക്കുമ്പോള്‍ നിരക്കുകളില്‍ 90% വരെ ലാഭം ലഭിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍. പുതിയ നിരക്കുകള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 2026 സെപ്റ്റംബര്‍ 23-ലെ ഉത്തരവ് പ്രകാരമാണ് നിലവില്‍ വന്നിരിക്കുന്നത്.പുതിയ LT/HT സര്‍വീസ് കണക്ഷന്, ലോഡ് മാറ്റം, ഫേസ് മാറ്റം എന്നിവയ്ക്ക് ഇനി മുതല്‍ എസ്റ്റിമേറ്റ് എടുക്കാതെയും, ഓഫീസില്‍ പോകാതെയും പണമടയ്ക്കാന്‍ സാധിക്കും. നിശ്ചയിച്ചിട്ടുള്ള തുക ഒരു ഫീല്‍ഡ് പരിശോധനയും കൂടാതെ അപേക്ഷയോടൊപ്പം തന്നെ അടയ്ക്കാമെന്നു സാരം.മുമ്പ് കണക്ഷന് വേണ്ടി ഓവര്‍ഹെഡ് ലൈനോ, ഇലക്ട്രിക് പോസ്റ്റോ, ട്രാന്‍സ്ഫോര്‍മറോ പുതുതായി സ്ഥാപിക്കേണ്ടി വന്നാല്‍ അതിന്റെ പൂര്‍ണ്ണ ചിലവ് ഉപഭോക്താവ് വഹിക്കണമായിരുന്നു. എന്നാല്‍ പുതിയ നിരക്കുകള്‍ വന്നതോടെ ആവശ്യമായ കണക്റ്റഡ് ലോഡിനനുസരിച്ചുള്ള തുക മാത്രം അടച്ചാല്‍ മതിയാകും.വലിയ സാമ്പത്തിക നേട്ടംപോസ്റ്റുകള് വലിച്ച് കണക്ഷന് എടുക്കേണ്ടി വരുന്ന ദുര്ഘടമേഖലകളിലുള്ളവര്ക്ക് കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. ഉദാഹരണത്തിന്, 4 പോസ്റ്റുകള്‍ ഉള്‍പ്പെടെ 200 മീറ്റര്‍ ലൈന്‍ വലിക്കാന്‍ മുമ്പ് 51,425 രൂപ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 5,000 രൂപ മതിയാകും (90% വരെ ലാഭം).ഫേസ് മാറ്റുന്നതിനുള്ള നിരക്കുകളിലും വലിയ ഇളവുണ്ട്. ലോഡില്‍ മാറ്റമില്ലെങ്കില്‍ സിംഗിള്‍ ഫേസില്‍ നിന്ന് ത്രീ ഫേസിലേക്കുള്ള മാറ്റത്തിന് കിലോവാട്ടിന് വെറും 700 രൂപ മാത്രം അടച്ചാല്‍ മതി. കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കുമ്പോള്‍, മുഴുവന്‍ ലോഡും പരിഗണിക്കാതെ അധികമായുള്ള ലോഡിന് (അഥവാ കോണ്‍ട്രാക്ട് ഡിമാന്‍ഡിന്) മാത്രം പണമടച്ചാല്‍ മതി.പുതിയ മാറ്റങ്ങള്‍ ആര്‍ക്കൊക്കെ ബാധകമാകുംപുതിയതായി വൈദ്യുതി കണക്ഷന് എടുക്കുന്ന എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. നിലവില്‍ കണക്ഷനുള്ളവരില്‍, കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഫേസ് മാറ്റാന്‍ അപേക്ഷിക്കുന്നവര്‍ക്കും പുതിയ തീരുമാനം നേട്ടമാണ്.പുതിയ വ്യവസായ- വാണിജ്യ ഉപഭോക്താക്കള്‍ക്കും ഈ മാറ്റം വളരെ പ്രയോജനപ്രദമാണ്. ഓവര്‍ഹെഡ് ലൈന്‍, ഇലക്ട്രിക് പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവ ആവശ്യമായി വരുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ വലിയ സഹായമാകും. എന്നാല്‍, സര്‍വീസ് വയര്‍ മാത്രം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് പണപ്പെരുപ്പ നിരക്കിന് ആനുപാതികമായ നാമമാത്രമായ വര്‍ധന ഉണ്ടാകും.പുതിയ നിരക്കുകള്ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലുണ്ടെങ്കില്‍ മാത്രമേ ഫേസ് മാറ്റുമ്പോള്‍ ലോഡ് വ്യത്യാസത്തിനുള്ള തുക അടയ്ക്കേണ്ടതുള്ളൂ. 10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് തുക ഈടാക്കുന്നത്: 2 കിലോവാട്ട് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്: 2000 രൂപ. ഒരു കിലോവാട്ട് വരെയുള്ള മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും: 2500 രൂപ. 1- 2 കിലോവാട്ട് വരെ: 3,000 രൂപ. 2- 5 കിലോവാട്ട് വരെ: 5,000 രൂപ. 5-7 കിലോവാട്ട് വരെ: 8,000 രൂപ. 7-8 കിലോവാട്ട് വരെ: 10,000 രൂപ.കൂടുതല്‍ ലോഡ് ആവശ്യമുള്ളവര്‍ക്കുള്ള നിരക്കുകള്‍ (കിലോവാട്ട്/കെ.വി.എ അടിസ്ഥാനത്തില്‍) 10 മുതല്‍ 30 വരെ: 1,560 രൂപ/kVA/kW. 30 മുതല്‍ 40 വരെ: 2,890 രൂപ/kVA/kW. 40 മുതല്‍ 50 വരെ: 4,225 രൂപ/kVA/kW. 50 മുതല്‍ 100 വരെ: 5,670 രൂപ/kVA//kW. RMU (റിംഗ് മെയിന്‍ യൂണിറ്റ്) ആവശ്യമില്ലാത്ത ഹൈ ടെന്‍ഷന്‍ കണക്ഷനുകള്‍ക്ക് കിലോവാട്ടിന് 1800 രൂപ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപ മാത്രമേ ചിലവ് വരൂ.
Read News




