SPORTS

ബോളിങ് ‘ഭീതി’യിൽ ശ്രേയസ്സും സംഘവും; എന്തു മാറ്റം? ‘മൂന്നിലൊന്ന്’ അറിയാൻ ഇന്ത്യ ഇറങ്ങും


ഇൻഡോർ∙ ആത്മവിശ്വാസത്തിന്റെ അമരത്തുനിന്ന് ആശങ്കയുടെ അടിത്തട്ടിലേക്ക് ടീം ഇന്ത്യയെ ചവിട്ടിത്താഴ്ത്തിയാണ് സംഭവബഹുലമായ രണ്ടാം ട്വന്റി20യിൽ വെസ്റ്റിൻഡീസ് 6 വിക്കറ്റിന്റെ റെക്കോർഡ് ജയം സ്വന്തമാക്കിയത്. രാജ്യാന്തര ട്വന്റി20യിൽ ടീം ഇന്ത്യയുടെ അപരാജിത കുതിപ്പിനു തടയിടാനും ഈ ജയത്തോടെ വിൻഡീസിന് സാധിച്ചു. ബോളിങ് ഭീതി രണ്ടാം ട്വന്റി20യിൽ ഇരു ടീമിലെ ബാറ്റർമാരും ചേർന്ന് അടിച്ചെടുത്തത് 501 റൺസാണ്. ഇന്ത്യൻ നിരയിൽ ഒരു ബോളർക്കുപോലും തങ്ങളുടെ ഇക്കോണമി റേറ്റ് 10ൽ താഴെ നിർത്താൻ സാധിച്ചില്ല. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ റോസ്റ്റൺ ചേസിനെ മാറ്റിനിർത്തിയാൽ വിൻഡീസ് നിരയിലും സ്ഥിതി സമാനം. ഇതോടെ, ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും ബോളിങ്ങിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കണ്ടറിയണം. ഇന്ത്യൻ നിരയിൽ പേസർ പ്രിൻസ് യാദവിന് അവസരം നൽകാൻ തീരുമാനിച്ചാൽ ഒരു ഓൾറൗണ്ടറെ മാറ്റിനിർത്തേണ്ടിവരും. വിൻഡീസ് നിരയിൽ മാത്യു ഫോഡ് ഇലവനിൽ എത്തിയേക്കും.ബാറ്റിങ് ഭരിക്കും


Auto ⏭️

Back to top button