HEALTH

ഗർഭപാത്രത്തിൽ കാണപ്പെടുന്ന കാൻസർ അല്ലാത്ത കോശവളർച്ചകൾ; എന്താണ് ഫൈബ്രോയ്ഡുകൾ?


ഗർഭാശയസംബന്ധമായ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഴകൾ അഥവാ ഫൈബ്രോയ്ഡുകൾ. ഗർഭപാത്രത്തിൽ കാണപ്പെടുന്ന കാൻസർ അല്ലാത്ത കോശവളർച്ചകളാണ് ഇവ. ഫൈബ്രോയ്ഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ല. ഇവ കാൻസർ മുഴകളായി മാറുന്നത് വളരെ അപൂർവമാണ്. 20 മുതൽ 45 വയസ്സിനിടയിലുള്ള സ്ത്രീകൾക്കിടയിൽ ഫൈബ്രോയ്ഡുകൾ വ്യാപകമായി കാണുന്നുണ്ട്. ഫൈബ്രോയ്ഡുകൾ പലതരംഗർഭാശയത്തിന്റെ ഭിത്തിക്കുള്ളിൽ കാണുന്ന മുഴകളാണ് ഇൻട്രാ മ്യൂറൽ ഫൈബ്രോയ്ഡുകൾ. ഇവ എണ്ണത്തിലും വലിപ്പത്തിലും കൂടുതലായിരിക്കുമെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ഗർഭാശയത്തിന്റെ ഉള്ളിൽ, യൂട്ടറൈൻ കാവിറ്റിയിൽ കാണപ്പെടുന്ന മുഴകളെ സബ്മ്യുക്കോസൽ ഫൈബ്രോയ്ഡുകൾ എന്നുപറയുന്നു. ഇവ ചിലപ്പോൾ ഭ്രൂണം പറ്റിപ്പിടിച്ചുവളരേണ്ട സ്ഥലത്തായിരിക്കും. അതിനാൽ ഭ്രൂണത്തിന്റെ വളർച്ച തടസ്സപ്പെട്ടേക്കാം. വന്ധ്യതയ്ക്ക് ഇടയാക്കാവുന്ന മുഴകളാണ് ഇവ.കാരണങ്ങൾ പലത്ഫൈബ്രോയ്ഡുകൾ രൂപം കൊള്ളുന്നതിന് വ്യക്തമായ കാരണങ്ങൾ ഇല്ല. എങ്കിലും ജനിതകഘടകങ്ങൾ, പ്രായം, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം, പുകവലി, അമിതവണ്ണം എന്നിവയെല്ലാം ഇതിലേക്ക് നയിക്കാറുണ്ട്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നിവ ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്. ഗർഭിണികളിൽ ഈസ്ട്രജൻ അളവ് കൂടുതലായതിനാൽ ആ സമയങ്ങളിൽ ഫൈബ്രോയ്ഡിന്റെ വലിപ്പം കൂടുന്നതായി കാണാറുണ്ട്. മുലയൂട്ടൽ കാലയളവ് കുറയുന്നതും വൈകിയുള്ള ഗർഭധാരണവും നേരത്തേ ആർത്തവം ആരംഭിക്കുന്നതുമെല്ലാം ഫൈബ്രോയ്ഡ് സാധ്യത വർധിപ്പിക്കുന്നു.


Cinema ⏭️

Back to top button