NEWS

അയ്യപ്പ ഭക്തർക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം; കുഞ്ഞിനും സ്ത്രീകൾക്കും പരുക്ക്


കൊല്ലം∙ കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം. ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കുമുൾപ്പെടെ പരുക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവർ പിടിയിലായി.ഇന്നലെ രാത്രിയായിരുന്നു സംഭവം. ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്റെ കാര്‍ തട്ടി. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടക്കം ആക്രമിക്കുന്നത് കണ്ട് വഴിയിലുണ്ടായിരുന്നവർ സംഘത്തെ ചോദ്യം ചെയ്തതോടെ യുവാക്കൾ ഇവരെയും ആക്രമിച്ചു. തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 


Fashion ⏭️

Back to top button