NEWS

‘ഭരണമാറ്റത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു, വിജയിക്കില്ല’


നാഗ്പുർ∙ ഭരണമാറ്റത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ചില ശക്തികൾ‍ ശ്രമിക്കുന്നതായും അധികാരമോഹികളായ നേതാക്കളുടെ പിന്തുണ അവയ്ക്ക് ലഭിക്കുന്നുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ നടന്ന ആർഎസ്എസിന്റെ വിജയദശമി ആഘോഷത്തിനിടെ ആയിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.ഫ്രാൻസ്, ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങൾ ഉദാഹരണമായി ഭാഗവത് ചൂണ്ടിക്കാട്ടി. ഇന്ത്യയെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്കുള്ള പരിഹാരം സമൂഹത്തിൽനിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്. പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമോ പ്രകോപനപരമോ ആകുമ്പോൾ സംഘർഷവും അരാജകത്വവും ഉണ്ടാകും. ക്രമസമാധാനം തകരും. രാജ്യം പുരോഗമിക്കുന്നതിനാൽ ഇന്ത്യയാണ് ചിലരുടെ പ്രധാന ലക്ഷ്യം. അത്തരക്കാർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button