SPORTS
പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി മരിച്ചെന്ന് അഭ്യൂഹം, ‘ആദരാഞ്ജലി’ പ്രവാഹം, സത്യം ഇതാണ്…

ലഹോർ∙ പാക്കിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി മരിച്ചെന്ന് സമൂഹമാധ്യമത്തിൽ വ്യാപക പ്രചരണം. ഷാഹിദ് അഫ്രീദിക്ക് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് എക്സ് പ്ലാറ്റ്ഫോമിൽ രംഗത്തെത്തിയത്. എന്നാൽ ഇതു വ്യാജമാണെന്നു പിന്നീടു സ്ഥിരീകരിച്ചു. കറാച്ചിയിൽ ഷാഹിദ് അഫ്രിദി ഫൗണ്ടേഷന്റെ പരിപാടിയിൽ മുൻ പാക്കിസ്ഥാൻ താരം പങ്കെടുത്തതോടെയാണ് അഫ്രീദി മരിച്ചിട്ടില്ലെന്നു വ്യക്തമായത്. 1996ൽ നെയ്റോബിയിൽ കെനിയയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരം 37 പന്തുകളിൽ സെഞ്ചറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Auto ⏭️




