SPORTS

ലങ്കയിൽ കളിച്ച് പരിചയമുള്ള ആരുമില്ല, പക്ഷേ ആ 4 പേർ കളിതിരിക്കുമോ? ഇന്ത്യയ്ക്ക് ശരിക്കും ടെസ്റ്റ്


ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പരീക്ഷണവേദിയിൽ വിയർത്തുകുളിച്ച് ക്ഷീണിച്ചു നിൽക്കുകയാണ് ടീം ഇന്ത്യ. ചാംപ്യൻഷിപ്പിന്റെ 2025-27 സീസൺ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു. ഇനി ശേഷിക്കുന്നത് 3 പരമ്പരകളിലായി 9 മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതിനു ശേഷം രണ്ടുതവണ ഫൈനൽ കളിച്ചെങ്കിലും കിരീടമുയർത്താൻ സാധിക്കാത്ത ഇന്ത്യൻ ടീമിന് ഇത്തവണ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. ഫൈനൽ സാധ്യത മങ്ങിയ അവസ്ഥയിലാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്. നാളെ മുതൽ ഗോളിലാണ് ആദ്യ ടെസ്റ്റ്. അതിനുശേഷം ന്യൂസീലൻഡിനെതിരെ രണ്ടു മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെ 5 മത്സരങ്ങളുടെ പരമ്പരയുമുണ്ട്.ലങ്കയിൽ മത്സര പരിചയമുള്ള താരങ്ങൾ സ്ക്വാഡിലില്ല. ഗിൽ അടക്കമുള്ള യുവതാരങ്ങൾ ലങ്കയിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 15 അംഗ ടീമിൽ കെ.എൽ.രാഹുലിനും (4 ടെസ്റ്റ്) രവീന്ദ്ര ജഡ‍േജയ്ക്കും (2) മാത്രമാണ് ലങ്കൻ പിച്ചുകളിൽ ടെസ്റ്റ് കളിച്ചു പരിചയമുള്ളത്. ഇതോടെ, ഇന്ത്യൻ യുവനിരയുടെ ബാറ്റിങ് കരുത്ത് ലങ്കയിൽ പരീക്ഷിക്കപ്പെടും. പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്കും ഇന്ത്യയ്ക്കു തലവേദനയാണ്. ലങ്കൻ പര്യടനത്തിൽ ബുമ്രയുടെ അഭാവം തിരിച്ചടിയാണ്. ബോളിങ്ങിൽ സ്ഥിരതയുള്ള താരങ്ങളെ ഭാവിയിലേക്കു കണ്ടത്തേണ്ടതുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, സാരാംശ് ജെയിൻ എന്നീ സ്പിന്നർമാർ ലങ്കൻ പിച്ചുകളിൽ കളിതിരിക്കുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.∙ വെല്ലുവിളികൾ തലമുറമാറ്റം: രോഹിത് ശർമയുടെയും വിരാട് കോലി യുടെയും വിരമിക്കലിനു ശേഷം ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രകടനം ടീമിന് തലവേദനയാണ്. സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നം.


Auto ⏭️

Back to top button