SPORTS

സച്ചിൻ ബേബിക്കു പിന്നാലെ അസറുദ്ദീനും സെഞ്ചറി, ആദ്യ ഇന്നിങ്സിൽ കേരളം 404ന് പുറത്ത്, മറുപടിയിൽ ഒഡിഷയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടം


തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം 404 റൺസെടുത്തു പുറത്ത്. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും നേടിയ സെഞ്ചറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ ഒഡിഷ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.അഭിജിത് പ്രവീൺ 14, വൈശാഖ് ചന്ദ്രൻ 1, നിധീഷ് എം.ഡി 15 റൺസ് നേടി പുറത്തായി. ഒഡിഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഒഡിഷയുടെ സുബ്രശു 12 റൺസുമായും സന്ദീപ് പണ്ഡ്നായിക്ക് 2 റൺസുമായാണ് ക്രീസിൽ. കേരളത്തിനായി ആദിത്യ സർവാതെ 2 വിക്കറ്റും ജലജ് സക്സേന 1 വിക്കറ്റും നേടി.


Auto ⏭️

Back to top button