SPORTS
വേഗത്തിൽ പുറത്താകാന് കാരണം ഇതാണ്, കുറച്ചുകൂടി സമയമെടുക്കണം: സഞ്ജുവിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം

ഹൈദരാബാദ്∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസൺ വേഗത്തിൽ പുറത്തായ സാഹചര്യം വിശദീകരിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മൂന്നാം ട്വന്റി20യിൽ ഇൻഡോറിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു പന്തുകളിൽനിന്ന് മൂന്നു റണ്സ് മാത്രമെടുത്താണു പുറത്തായത്. രണ്ടാം മത്സരത്തിൽ 82 റൺസ് സ്കോർ ചെയ്തു മികച്ച ഫോമിൽ നിൽക്കവെയായിരുന്നു സഞ്ജു വീണ്ടും ചെറിയ സ്കോറിൽ വീണത്. തുടക്കത്തിൽ തന്നെ വലിയ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനു പകരം, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ സഞ്ജു കുറച്ചു സമയം കൂടി കാത്തിരിക്കണമെന്നാണ് പൂജാരയുടെ ഉപദേശം.‘‘ബാറ്റു ചെയ്യാൻ വരുമ്പോൾ പവർപ്ലേ ഓവറുകൾ പരമാവധി ഉപയോഗിക്കാനാണ് ഇഷാൻ കിഷൻ ശ്രമിക്കുന്നത്. അതിനു ശേഷം വമ്പന് ഷോട്ടുകൾക്കു പിന്നാലെ പോയാലും കുഴപ്പമില്ല. കാരണം ഇന്ത്യയുടെ കയ്യിൽ വിക്കറ്റുകൾ ബാക്കിയുണ്ട്. ഇഷാൻ 30–40 റൺസെടുത്താൽ തന്നെ മതിയാകും. സ്വന്തം നേട്ടത്തിനായി ഇഷാൻ വലിയ സ്കോറിലേക്കു പോകുമെന്നു പ്രതീക്ഷിക്കാം. എന്നാൽ ടീമിനായി കളിക്കുന്ന താരമാണ് അദ്ദേഹം.’’– പൂജാര വ്യക്തമാക്കി.
Auto ⏭️




