NEWS
വരവറിയിക്കാൻ തുലാവർഷം; ‘മിന്നൽ ഭീഷണിയിൽ’ മുന്നിൽ കോട്ടയം; മനുഷ്യനും മൃഗങ്ങളും കരുതിയിരിക്കണം; ‘പന്തു പോലെ’ ഇരിക്കാന് പരിശീലിക്കാം!

സംസ്ഥാനത്ത് തുലാവർഷം നാളെ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തുലാവര്ഷം തെക്കൻ കേരളത്തെ പിടിച്ചുകുലുക്കുമെന്നും മുന്നറിയിപ്പുണ്ട്. എന്തുകൊണ്ടാണ് തുലാ മാസത്തിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുന്നത്? മിന്നല് ഉണ്ടാകുന്നതെങ്ങനെ? മനുഷ്യർക്കും മൃഗങ്ങൾക്കും മിന്നലേൽക്കുന്നത് എങ്ങനെയാണ്? മിന്നലേറ്റാൽ എന്തുചെയ്യണം? വിശദമായി അറിയാം.∙ എന്താണ് ഇടിയും ഇടിമിന്നലും? ചൂടും ഈർപ്പവുമുള്ള വായു, വേഗത്തിൽ മുകളിലേക്ക് ഉയർന്ന് കൊടുങ്കാറ്റു മേഘമായി രൂപപ്പെടുന്നു. ഈ മേഘത്തിനുള്ളിൽ ശക്തമായ വായുപ്രവാഹം ഉണ്ടാകും. അവ ജലത്തുള്ളികളെയും ഐസ് കണങ്ങളെയും മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നു. ഈ ചലനം മൂലം വൈദ്യുതി ഉണ്ടാവുകയും മേഘത്തിന്റെ അടിഭാഗത്ത് നെഗറ്റീവ് ചാർജും ഭൂമിയിൽ പോസിറ്റീവ് ചാർജും രൂപപ്പെടുകയും ചെയ്യും. ഇവ തമ്മിലുള്ള ആകർഷണം വായുവിന്റെ പ്രതിരോധത്തെ മറികടക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി പ്രവാഹമാണ് മിന്നൽ. അതായത്, മേഘത്തിലെ നെഗറ്റീവ് ചാർജുകളും ഭൂമിയിലെ പോസിറ്റീവ് ചാർജുകളും തമ്മിൽ വായുവിലൂടെ പെട്ടെന്ന് കൂട്ടിമുട്ടുന്നു. ഈ സമയത്ത് ഉണ്ടാകുന്ന ഭീമമായ വൈദ്യുതി പ്രവാഹമാണ് നാം കാണുന്ന മിന്നൽ. അതു കടന്നുപോകുന്ന വായുവിന്റെ താപനില പെട്ടെന്ന് ഏകദേശം 30,000 ഡിഗ്രി സെല്ഷ്യസ് വരെ ഉയരുന്നു. സൂര്യന്റെ ഉപരിതല താപനിലയേക്കാൾ അഞ്ചു മടങ്ങിലേറെ വരുമിത്. ഈ വായു പെട്ടെന്ന് ചൂടായി വികസിക്കുകയും അതിവേഗം ചുരുങ്ങുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദതരംഗമാണ് നാം ഇടിമുഴക്കമായി കേൾക്കുന്നത്.മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും മിന്നൽ പ്രവാഹമേൽക്കുന്നത് എങ്ങനെ? മിന്നൽ നേരിട്ട് ശരീരത്തിൽ പതിക്കുന്നതിലൂടെ മാത്രമല്ല, പല വഴികളിലൂടെ മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും മിന്നൽ പ്രവാഹം എത്താറുണ്ട്. പ്രധാനമായും അഞ്ച് രീതിയിലാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും മിന്നൽ പ്രവാഹമെത്തുന്നത്.
Fashion ⏭️




