SPORTS
സാറ തെൻഡുൽക്കറുടെ ‘ഡിന്നർ പാർട്ടിക്ക്’ ശുഭ്മൻ ഗില്ലുമെത്തി? വൈറലായി ചിത്രം, വൻ ചർച്ച

മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകള് സാറ തെൻഡുൽക്കറുടെ പിറന്നാള് ആഘോഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മന് ഗില്ലും പങ്കെടുത്തിരുന്നോ? ഇരുവരും പ്രണയത്തിലാണെന്ന് വര്ഷങ്ങളായി അഭ്യൂഹങ്ങളുണ്ടെങ്കിലും രണ്ടു പേരും പ്രതികരിക്കുകയോ, ഒരുമിച്ചു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിരുന്നില്ല. സാറയുടെ 29–ാം പിറന്നാൾ ആഘോഷത്തിന് മുംബൈയിലെ ആഡംബര ഹോട്ടലിലാണ് സുഹൃത്തുക്കൾക്കായി പാർട്ടി നൽകിയത്. ഇവിടെ വച്ച് സാറ ഒരു യുവാവിനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഡിന്നർ പാട്ടിക്കു ശേഷം സാറ മടങ്ങുമ്പോഴാണ് പുറത്തുനിന്ന പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ ‘മിസ്റ്ററി മാൻ’ പതിഞ്ഞത്. റസ്റ്ററന്റിൽനിന്ന് സാറ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ വാതിലിനരികെ നിന്ന യുവാവ്, സാറയെ ആലിംഗനം ചെയ്യുന്നതും, സാറ സ്നേഹപൂർവ്വം യാത്ര പറയുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ യുവാവിന്റെ മുഖം വിഡിയോയിൽ വ്യക്തമല്ല. ഈ സമയം സാനിയയും സാറയുടെ സമീപമുണ്ട്.
Auto ⏭️




