SPORTS

പാക്കിസ്ഥാൻ താരങ്ങൾക്കൊപ്പം ശിഖർ ധവാൻ‍ കളിക്കുമെന്ന് പ്രഖ്യാപനം, ട്വന്റി20 കോണ്ടിനെന്റ് കപ്പിനെതിരെ മുൻ ഇന്ത്യൻ താരം


മുംബൈ∙ അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിച്ചതിന് വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പ് ക്രിക്കറ്റിന്റെ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ടൂർണമെന്റിൽ ഏഷ്യ വോറിയേഴ്സ് ടീമിനെ ശിഖർ ധവാൻ നയിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. പാക്കിസ്ഥാൻ‍ താരങ്ങൾക്കൊപ്പം ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ താരങ്ങളാണ് ഏഷ്യ വോറിയേഴ്സ് ടീമിലുള്ളത്. പാക്കിസ്ഥാന്റെ മുന്‍ താരങ്ങളായ മുഹമ്മദ് ഇമ്രാൻ ഖാൻ, ഇഫ്തിഖർ അഹമ്മദ്, സുഹൈബ് മക്സൂദ്, സുഹെയ്ൽ തൻവീർ, ഉസ്മാൻ ഖാദിർ എന്നിവരാണ് ടീമിന്റെ ഭാഗമായുള്ളത്.പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ആളാണ് ശിഖർ ധവാൻ. 2025 ലെ വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻ‍‍ഡ്സ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ടൂർ‍ണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ തന്നെ റദ്ദാക്കേണ്ടിവന്നു.


Auto ⏭️

Back to top button