BUSINESS

ഐ.ഡി.ബി.ഐ ബാങ്ക് വില്പനയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 52878 കോടിയുടെ ഡീൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള ഓഹരികളും ശ്രദ്ധിക്കാം


ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ സബ്സിഡിയറിയായ M/s 10955230 Canada Inc.-ന് വില്പന നടത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 52,878.08 കോടി രൂപയുടെ ഡീലാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്ത്വം വഹിക്കുന്ന, ക്യാബിനറ്റ് കമ്മിറ്റീ ഓൺ ഇക്കോണമിക് അഫയേഴ്സാണ് ഈ ഘടനാപരമായ മാറ്റത്തിന് അം​ഗീകാരം നൽകിയത്. ഈ ഡീലിൽ ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാരിന്റെ 30.48% ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 30.24% ഓഹരികളും വില്പന നടത്തും. ഇത് ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി മാറുംസർക്കാരിന്റെ ഓഹരി വില്പനഈ വിനിമയം നടന്നു കഴിഞ്ഞാൽ ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15% എന്ന തോതിലേക്കും, എൽ.ഐ.സിയുടേത് 19% എന്ന നിലയിലേക്കും കുറയും. ഇത്തരത്തിൽ സർക്കാരിനും, എൽ.ഐ.സിക്കും കൂടി ആകെ 34% ഷെയർ ഹോൾഡിങ്ങാണുണ്ടാവുക.ഈ ഡീൽ പൂർത്തിയായിക്കഴിഞ്ഞാൽ ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും ഇതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.നടപടിക്രമങ്ങൾ ഇങ്ങനെ…രണ്ട് ഘട്ടങ്ങളിലായി നടത്തിയ മത്സരാധിഷ്ഠിത ലേല നടപടികൾക്കൊടുവിലാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിൽപ്പന പൂർത്തിയാക്കിയത്. ഇന്റർ മിനിസ്റ്റീരിയൽ ​ഗ്രൂപ്പ്, ഓഹരി വിറ്റഴിക്കലിനായുള്ള സെക്രട്ടറിമാരുടെ കോർ ഗ്രൂപ്പ്, മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെട്ട അധികാര സമിതി എന്നിവ ഈ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, താൽപ്പര്യമുള്ള നിക്ഷേപകർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘Fit and Proper’ എന്ന മാനദണ്ഡപ്രകാരമുള്ള പരിശോധനയിൽ ക്ലിയറൻസ് നേടുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സുരക്ഷാ അനുമതി ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.ലേലത്തുക2025-26 സാമ്പത്തിക വർഷത്തിൽ ക്ഷണിച്ച ആദ്യഘട്ട ലേലത്തിൽ ലഭിച്ച തുക ഒരു ഓഹരിക്ക് 94.42 രൂപയായിരുന്നു. ഇത് നിശ്ചിത അടിസ്ഥാനവിലയേക്കാൾ കുറവായതിനാൽ ആ ബിഡുകൾ അംഗീകരിച്ചില്ല. തുടർന്ന്, 2026-27 സാമ്പത്തിക വർഷത്തിൽ യോഗ്യത നേടിയ കമ്പനികളോട്, അവ നൽകാൻ തയ്യാറുള്ള ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ പുതിയ സീൽഡ് ബിഡുകൾ സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുസ്വതന്ത്രമായ രണ്ട് പ്രൊഫഷണൽ മൂല്യനിർണയ ഏജൻസികൾ വ്യത്യസ്ത രീതികൾ ഉപയോഗിച്ച് ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂല്യം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ ശരാശരി ന്യായവില ഒരു ഓഹരിക്ക് 75.99 രൂപയായിരുന്നു. ലേലത്തുകകൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി ഈ തുകയാണ് പരിഗണിച്ചത്.ഫെയർഫാക്സ് ഒരു ഓഹരിക്ക് 81 രൂപ എന്ന നിരക്കിൽ സമർപ്പിച്ച ലേലത്തുക ഈ വിലയേക്കാൾ കൂടുതലായിരുന്നു. മാത്രമല്ല, രണ്ട് ഏജൻസികളും കണക്കാക്കിയ ന്യായവിലയെയും ഇത് മറികടന്നു. അതിനാൽ ഈ തുക ന്യായയുക്തമാണെന്ന് വിലയിരുത്തി സാമ്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകുകയായിരുന്നുനോക്കി വെക്കാൻ ഈ ഓഹരികൾപുതിയ ഡീൽ സംബന്ധിച്ച റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഐ.ഡി.ബി.ഐ, എൽ.ഐ.സി, സി.എസ്.ബി ഓഹരികൾ വാച്ച് ലിസ്റ്റിലേക്ക് പരി​ഗണിക്കാവുന്നതാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു


Read News

Back to top button