പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

ചെറുവയൽ രാമൻ
കൽപ്പറ്റ: പദ്മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ തേടിയെത്തിയ കുറിച്യ സമുദായാംഗമായ കർഷകനായിരുന്നു. 2023ലാണ് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.
1952ൽ വയനാട് മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് മരിച്ചത്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ രാമന്റെ കമ്മനയിലെ വസതിയിൽ എത്താറുണ്ടായിരുന്നു. ബ്രസീൽ, യുഎഇ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2018ൽ അജ്മലിൽ ക്ളാസെടുക്കാൻ പോയപ്പോൾ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് യാത്രകൾ കുറച്ചിരുന്നു. സിംഗപ്പൂരിലും ലണ്ടനിലും ക്ളാസെടുക്കാൻ ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാൽ പോയില്ല. 55 പാരമ്പര്യ നെൽവിത്തുകൾ രാമന്റെ പക്കലുണ്ടായിരുന്നു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്, രജിത. മരുമക്കൾ: രജിത, തങ്കമണി, രാജൻ, ഉണ്ണികൃഷ്ണൻ.
English Summary
Padma Shri recipient Cheruvayal Raman, a renowned traditional paddy seed conservator and organic farmer from Wayanad, has passed away at 74. Known for preserving 55 indigenous rice varieties, the Kurichya community member received numerous accolades, including the national honour in 2023 for his significant contributions to agriculture.




