SPORTS
ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു, ചതുർദിന മത്സരങ്ങളിൽ മലയാളി താരം നയിക്കും; തിരിച്ചെത്തി ഹാർദിക്

മുംബൈ ∙ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സെപ്റ്റംബർ 22 മുതൽ പുതുച്ചേരിയിൽ നടക്കുന്ന പരമ്പരയിൽ രണ്ടു ചതുർദിന മത്സരങ്ങളും മൂന്നു ഏകദിന മത്സരങ്ങളുമാണുള്ളത്. ചതുർദിന മത്സരങ്ങൾക്കുള്ള ടീമിനെ മലയാളി താരം ദേവ്‍ദത്ത് പടിക്കലും ഏകദിന ടീമിനെ ഋതുരാജ് ഗെയ്‍ക്‌വാദും നയിക്കും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന്, ഹാർദിക്കിന്റെ മടങ്ങിവരവ് നിർണായകമാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന താരമാണ് ഹാർദിക്. പരുക്കിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ ഹാർദിക് ഉൾപ്പെട്ടിരുന്നില്ല. ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കിടെ തന്നെ സീനിയർ ടീം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും പങ്കെടുക്കുന്നുണ്ട്. ഒക്ടോബൾ അവസാനം ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ ഹാർദിക് സീനിയർ ടീമിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീംഇന്ത്യ എ ഏകദിന ടീം: പ്രിയാൻഷ് ആര്യ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), രജത് പാട്ടീദാർ, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അർഷിൻ കുൽക്കർണി, അർഷാദ് ഖാൻ, നമൻ ധീർ, ഹാർദിക് പാണ്ഡ്യ*, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), ഗുർജപ്നീത് സിംഗ്, യഷ് ഠാക്കൂർ
Auto ⏭️


