NEWS

‘കോളജിൽ കയറരുത്, കുട്ടികളെ സ്വാധീനിക്കരുത്’: നിതിൻ രാജിന്റെ മരണം: ഡോ.റാമിന് ജാമ്യം


കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരിച്ച കേസിലെ പ്രതി ഡോ.റാമിനു ജാമ്യം. കർശന ഉപാധികളോടെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48ാം ദിവസമാണ് ജാമ്യം കിട്ടിയത്. റാം കോളജിൽ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ പാടില്ല എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണു കുടുംബത്തിന്റെ ആരോപണം.


Fashion ⏭️

Back to top button