SPORTS

ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി, ഇന്ത്യയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ബംഗ്ല ബോസ്!


ഡാർവിൻ (ഓസ്ട്രേലിയ)∙ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ച് ബംഗ്ലദേശ്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 9 വിക്കറ്റിനാണ് ആതിഥേയരായ ഓസ്ട്രേലിയയെ ബംഗ്ലദേശ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ ഓസീസ് മുന്നോട്ടുവച്ച 57 റൺസ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് മറികടന്നു. സ്കോർ: ഓസ്ട്രേലിയ 198, 284. ബംഗ്ലദേശ് 426, ഒന്നിന് 57. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ബംഗ്ല പേസർ ഹൻ മഹ്‌മൂദാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം 22ന് ക്വീൻസ്‌ലാൻഡിൽ നടക്കും.ടെസ്റ്റിൽ ഇതു രണ്ടാം തവണ മാത്രമാണ് ഓസീസിനെ ബംഗ്ലദേശ് വീഴ്ത്തുന്നത്. 2017ൽ ബംഗ്ലദേശിലെ മിർപുരിലായിരുന്നു ഓസീസിനെതിരായ ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് ജയം. 2003ലാണ് ബംഗ്ലദേശ് ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയത്. അന്ന് 2 മത്സര പരമ്പര ഓസീസ് തൂത്തുവാരി. 4ന് 161 എന്ന സ്കോറിൽ നാലാം ദിനം തുടങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചു. 30 റൺസുമായി പൊരുതിയ അലക്സ് ക്യാരിയെ  മെഹിദി ഹസൻ മിറാസ് വീഴ്ത്തി.


Auto ⏭️

Back to top button