SPORTS

ഇഷാൻ ഇന്നും ട്വന്റി20യും കളിക്കില്ല, മൂന്നാം നമ്പരിൽ പരാജയപ്പെട്ട വൈഭവിന് ‘പ്രമോഷൻ’ കിട്ടുമോ?


വെല്ലിങ്ടൻ ∙ കിവീസിനെതിരെ വിജയം തുടരാനുറച്ച് ഇന്ത്യ ഇന്നിറങ്ങും. ന്യൂസീലൻഡിനെതിരായ 5 മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം പോരാട്ടത്തിൽ ജയിക്കാനായാൽ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം. ബാറ്റിങ്ങിൽ കാര്യമായ വെല്ലുവിളികൾ ഇല്ലെങ്കിലും ബോളർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്കു തലവേദനയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം നേടാനാകാത്തതിന്റെ നിരാശ മാറ്റാനുറച്ച് ന്യൂസീലൻഡ് ഇറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്നുറപ്പ്.എന്നാൽ, ബോളിങ് നിരയുടെ പ്രകടനം ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. വർഷങ്ങൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനു രണ്ട് മത്സരങ്ങളിൽനിന്ന് ഒരു വിക്കറ്റ് മാത്രമാണ് സമ്പാദ്യം. അവസാന മത്സരത്തിൽ 50 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നീ പേസർമാർക്കും നിർണായക സാഹചര്യങ്ങളിൽ വിക്കറ്റ് നേടാൻ സാധിക്കുന്നില്ല. ആദ്യ മത്സരത്തിൽ പരുക്കേറ്റ ഇഷാൻ കിഷൻ മൂന്നാം മത്സരത്തിലും ഉണ്ടാകില്ല. കൗമാര താരം വൈഭവ് സൂര്യവംശി വൺ ഡൗണായി ബാറ്റിങ്ങിനിറങ്ങും. 


Auto ⏭️

Back to top button