NEWS

അപകടം വിളിച്ചുവരുത്തി ഒരു പിതാവ്; കൊച്ചുകുട്ടിയെക്കൊണ്ട് കാറോടിപ്പിച്ച് യുവാവിന്റെ അഭ്യാസപ്രകടനം; വീഡിയോ വൈറൽ

കൊല്ലം/തിരുവനന്തപുരം∙ കഴക്കൂട്ടം എയർപോർട്ട് റോഡിലൂടെ അവിശ്വസനീയമായ രീതിയിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചു കുട്ടിയെ ഡ്രൈവിങ് സീറ്റിലിരുത്തി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന കാറിലെ യാത്രക്കാരായ കൊല്ലം ഇളമ്പൽ സ്വദേശികളാണ് ക്യാമറയിൽ പകർത്തിയത്. കുട്ടി സ്റ്റിയറിങ് നിയന്ത്രിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഇതിൽ കാണാൻ സാധിക്കും.

സംഭവത്തെത്തുടർന്ന് വാഹനത്തിന്റെ ഉടമയായ ഷെഫിൻ മുഹമ്മദിനെ ആർടിഒ ഓഫിസിൽ വിളിച്ചുവരുത്തി നടപടികൾ സ്വീകരിച്ചു. കൊച്ചുകുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇടപെട്ട കമ്മിഷൻ, ഈ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ആർടിഒയോടും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Fashion ⏭️

Back to top button