FASHION

ഒരൊറ്റ തൊണ്ടുമതി: നരച്ചമുടി എളുപ്പത്തിൽ കറുപ്പിക്കാം, താരൻ, ചൊറിച്ചിൽ എന്നിവയ്ക്കും പരിഹാരം

പ്രതീകാത്മക ചിത്രം

ഇന്ന് ധാരാളം ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നരച്ചമുടി. ഈ പ്രശ്നം പരിഹരിക്കാൻ വിപണിയിൽ നിന്ന് ലഭിക്കുന്ന പലതരം ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ അവയിൽ നിന്ന് പൂർണമായും ഫലം ലഭിക്കാറില്ല.

മാത്രമല്ല രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ സ്വാഭാവികാരോഗ്യം നഷ്ടമാകുന്നതിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പ്രകൃതിദത്തമായ വഴികൾ തേടാറുള്ളത്. ഒരു തൊണ്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ നരച്ച മുടി കറുപ്പിക്കാം. തലയിലെ താരൻ, ചൊറിച്ചിൽ എന്നിവ മാറാനും ഇത് മികച്ച പ്രതിവിധിയാണ്. എങ്ങനെയാണ് തൊണ്ടുപയോഗിച്ച് മുടി കറുപ്പിക്കുന്നതെന്ന് നോക്കാം.

ആദ്യം തൊണ്ടിൽനിന്ന് ചകിരി വേർപ്പെടുത്തിയെടുക്കണം. ഇനി വേർപ്പെടുത്തിയെടുത്ത ചകിരിയും ചകിരിച്ചോറുംചെറുതായി മുറിക്കണം. ശേഷം ഒരു ചട്ടി അടുപ്പിൽവച്ച് ചകിരി അതിലേയ്ക്കിട്ട് നന്നായി വറുത്ത് കരിച്ചെടുക്കാം. ഇത് തണുക്കാനായി മാറ്റിവയ്ക്കാം.

ശേഷം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ഒഴിച്ച് ഒരുപിടി ചകിരിയും ചേർത്ത് നന്നായി തിളപ്പിക്കണം. ഈ വെള്ളത്തിലേയ്ക്ക് ഒരു ടേബിൽ സ്പൂൺ കാപ്പിപ്പൊടിയും തേയിലപ്പൊടിയും ചേർത്തുകൊടുത്ത് വീണ്ടും നന്നായി തിളപ്പിച്ചെടുക്കണം. ഇനി ഡൈ തയ്യാറാക്കാം. നേരത്തെ കരിച്ചുവച്ചിരിക്കുന്ന ചകിരി നന്നായി പൊടിച്ചെടുക്കണം. ശേഷം ഇതിനെ അരിച്ചെടുക്കാം.

തരിയില്ലാത്ത പൊടിയാണ് ആവശ്യം. ഇനി മറ്റൊരു ബൗളിൽ ഒരു ടേബിൾ സ്പൂൺ താളിപ്പൊടി, നെല്ലിക്കാപ്പൊടി, മൂന്ന് ടേബിൾ സ്പൂൺ ചകിരിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ശേഷം നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന ചകിരിയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് ഡൈയുടെ പരുവത്തിൽ ഇളക്കിയോജിപ്പിച്ചെടുക്കണം. ഇത് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

English Summary

A natural hair dye using coconut husk offers an alternative to chemical products for grey hair. The process involves charring coconut coir, then combining its powder with boiled coir water, coffee, tea, Thali, and amla powders. This DIY method effectively addresses grey hair, and is also reportedly beneficial against dandruff and scalp itching.
RELATED TOPICS: GREY HAIR REMEDY AT HOME, NATURAL HAIR DYE FOR GREY HAIR, HAIR DYE TIPS


Health ⏭️

Back to top button