SPORTS
സ്മൃതി മന്ഥനയ്ക്കും ഷെഫാലി വർമയ്ക്കും അര്‍ധ സെഞ്ചറി, അവസാന പന്ത് സിക്സടിച്ച് കമാലിനി; ശ്രീലങ്കയ്ക്ക് 184 റൺസ് വിജയലക്ഷ്യം

ദുബായ്∙ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 184 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും അർധ സെഞ്ചറികൾ നേടി. 39 പന്തുകൾ നേരിട്ട ഷെഫാലി 68 റൺസും 39 പന്തുകളിൽനിന്ന് സ്മൃതി 59 റൺസുമാണു സ്കോർ ചെയ്തത്. റിച്ച ഘോഷ് (13 പന്തിൽ 17), ജി. കമാലിനി (അഞ്ച് പന്തിൽ 15), ഹർമൻപ്രീത് കൗർ (14 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.ചമുദി പ്രബോദ എറിഞ്ഞ 14–ാം ഓവറിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തു ക്യാച്ചെടുത്ത് സ്മൃതിയെ മടക്കി. പിന്നാലെയെത്തിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്കോർ 150 കടത്തി. 160 ൽ നിൽക്കെ റിച്ചയെ ചമരി അത്തപത്തുവും ഹർമൻപ്രീത്കൗറിനെ മിതാലി അയോധ്യയും പുറത്താക്കി. അഞ്ചു റൺസടിച്ച ദീപ്തി ശർമ റണ്ണൗട്ടായി.
Auto ⏭️


