NEWS

ഇന്ന് വിനായക ചതുർത്ഥി,​ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ

തിരുവനന്തപുരം: ഇന്ന് വിനായക ചതുർത്ഥി. ഗണപതി ക്ഷേത്രങ്ങളിലടക്കം വിശേഷാൽ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ എന്നിവ നടക്കും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിനമാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. ചതുർത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സർവ സങ്കടങ്ങളെയും ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം. അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണാനുഭവങ്ങൾ ഒരു വർഷക്കാലം നിലനിൽക്കും എന്നും വിശ്വാസമുണ്ട്. ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, അട, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ.

Read News ⏭️

Back to top button