SPORTS
ഇന്ത്യൻ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ ആര്യവീർ സേവാഗും അന്വ ദ്രാവിഡും

മുംബൈ: ഒമാനിൽ അരങ്ങേറുന്ന അണ്ടർ-19 ഏഷ്യാകപ്പിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശ്രദ്ധേയമായ കാര്യം, മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡും ടീമിൽ ഉൾപ്പെട്ടു എന്നതാണ്. നവംബർ അഞ്ച് മുതൽ 14 വരെ മസ്കറ്റിലാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ടീം വൈകാതെ തന്നെ ഒമാനിലേക്ക് തിരിക്കും.
ടീം അംഗങ്ങൾ ഇവരാണ്: ലക്ഷ്യ റായ്ചന്ദ്നാനി (ക്യാപ്റ്റൻ), ആര്യവീർ സേവാഗ്, വി.കെ. വിനീത്, യഷ്വർധൻ സിങ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യഷ്വീർ, ആര്യൻ സാവ്സാനി, മോഹിത് ഉൾവ, കാവ്യ പട്ടേൽ, ഷവിൻ വിനോദ്, ഇഷാൻ സൂദ്.




