NEWS

സീനിയേഴ്സിനെ പുറത്താക്കാനല്ല ‘ടാലന്റ് ഹണ്ട്’! വീണയ്ക്ക് പണം കിട്ടിയത് പിണറായിയുടെ മകളായതിനാൽ; പി.സി. ജോർജിന്റേത് തെറ്റിദ്ധാരണ


തിരുവനന്തപുരം∙ മധ്യമേഖലാ പ്രഭാരിയായി വൈസ് പ്രസി‍ഡന്റ് ഷോൺ ജോർജിനെ ബിജെപി നിയോഗിച്ചതിന്റെ ലക്ഷ്യം എന്താണ്? ഇതിനിടെ എക്സോലോജിക് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനും ഒരുങ്ങുന്നു. അന്വേഷണം വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിലേക്കും നിങ്ങുമെന്നും സൂചനയുണ്ട്. ഈ പ്രശ്നത്തിൽ നിയമപോരാട്ടം നടത്തുന്നത് ഷോൺ ജോർജാണ്. തന്റെ മകളായതിനാലാണ് വീണയെ വേട്ടയാടുന്നതെന്ന് പിണറായി പറയുന്നു. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. സംസ്ഥാനത്തെ ആറു മേഖലകളായി തിരിച്ച് പ്രഭാരിമാരെ നിശ്ചയിച്ചാണ് മൂന്നു വര്‍ഷം മുന്‍പു തന്നെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. ഇതില്‍ പാര്‍ട്ടിക്ക് ഇതുവരെ വ്യക്തമായ മുന്‍തൂക്കം നേടാന്‍ കഴിയാത്ത മധ്യകേരളത്തില്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നതു പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനാണ്. ഷോൺ‌ ജോർജ് സംസാരിക്കുന്നു.∙ മധ്യമേഖലയുടെ പ്രഭാരി എന്ന ചുമതലയാണ് ബിജെപി നല്‍കിയിരിക്കുന്നത്. എന്തൊക്കെയാണു വെല്ലുവിളികള്‍? ബിജെപി ന്യൂനപക്ഷ വിരുദ്ധരാണ് എന്നൊരു നരേറ്റീവ് നമ്മുടെ സമൂഹത്തിലുണ്ട്. അതു മാറ്റിയെടുക്കുക എന്നതാണു ശ്രമം. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നു പറയുന്നിടത്ത് അത് അങ്ങനെയല്ല എന്നു സ്ഥാപിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതിനാണു ശ്രമം. അതു മാത്രമല്ല യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കുകയെന്ന ദൗത്യവും മുന്നിലുണ്ട്. എഫ്‌സിആര്‍എ ബില്‍ ഞങ്ങള്‍ക്കു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നു പലരും പറയുന്നുണ്ട്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. 60% ക്രൈസ്തവരുള്ള പൂഞ്ഞാറിലെ തെക്കേക്കര ഭരിക്കുന്നത് ബിജെപി ആണ്. എഫ്‌സിആര്‍എ വിഷയത്തില്‍ ഞാന്‍ തന്നെ ഇടപെട്ടാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് സംസാരിച്ചത്. അദ്ദേഹമാണ് അമിത് ഷായുടെ അപ്പോയിമെന്റ് എടുത്ത് കത്തോലിക്കാ സഭാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതും കുറെ ആശങ്കകള്‍ പരിഹരിച്ചതും. 2010 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍നിന്ന് ഒരു വ്യത്യാസവും ബിജെപി വരുത്തിയിട്ടില്ല. എന്നിട്ടും ബിജെപിയുടെ മുതുകത്ത് കയറി. അത് കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ അജണ്ടയില്‍ ചില ആളുകള്‍ പെടുന്നു എന്നുള്ളതാണ്. അതിനെ അതിനകത്തുനിന്നു മോചിതരാക്കണം എന്നുള്ളതാണ് എന്റെ ദൗത്യം. അത് ഞാന്‍ ചെയ്യും.∙ മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീങ്ങുകയാണെന്നാണ് ഇ.ഡി. റെയ്ഡിലെ സൂചന ഇ.ഡി അന്വേഷിക്കുന്നത് വീണയുടെ കയ്യില്‍ വന്ന പണം ചെലവഴിച്ച വഴികളാണ്. അപ്പോള്‍ അത് റിയാസിലേക്കാണു പോകുന്നത്. 2019-2020 കാലഘട്ടങ്ങളില്‍ ഇവര്‍ക്കു പണം കിട്ടിയിട്ടുണ്ടെങ്കില്‍ അത് ചെലവഴിച്ചതെല്ലാം റിയാസിന്റെ വഴിയിലൂടെയാകാനാണു സാധ്യത. നിലവിലെ ചട്ടപ്രകാരം മന്ത്രിമാരോ അവരുടെ ബന്ധുക്കളോ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നാണ്. വീണ കരാറില്‍ ഏര്‍പ്പെട്ടു എന്നു പറയുന്ന കമ്പനി സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ്. കെഎസ്‌ഐഡിസിക്ക് പങ്കാളിത്തമുള്ള ഒരു സ്ഥാപനത്തില്‍ വീണ കരാറില്‍ ഏര്‍പ്പെട്ടതു തന്നെ നിയമവിരുദ്ധമാണ്.


Fashion ⏭️

Back to top button