ഈ വാരംനാല് റിലീസുകൾ ലീഡ്; ഹിന്ദിയിലും മലയാളത്തിലുമായി പൃഥ്വിരാജിന്റെ ദായ്റ, സൂപ്പർ കേൾവി ശക്തിയുമായി സംഗീത് പ്രതാപ്

പൃഥ്വിരാജും പ്രകാശ് വർമ്മയും ഷറഫുദ്ദീനും സംഗീത് പ്രതാപും വിജയരാഘവനും സെപ്തംബർ 18ന് ബോക്സ് ഓഫീസ് നിയന്ത്രിക്കാൻ എത്തും. ഹിന്ദിയിലും മലയാളത്തിലുമായി ഒരുങ്ങുന്ന പൃഥ്വിരാജ് - കരീനകപൂർ ചിത്രം ദായ്റ മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്നു. പൊലീസ് വേഷത്തിൽ ആണ് പൃഥ്വിരാജും കരീന കപൂറും. പ്രകാശ് വർമ്മ, അഭിരാമി എന്നിവരോടൊപ്പം യുവതാരങ്ങളും ഒരുമിക്കുന്ന ലോ ആന്റ് ഓർഡർ രഞ്ജിത്ത് സംവിധാനം ചെയ്യുന്നു. പൊലീസ് സ്റ്റോറിയാണ് ലോ ആന്റ് ഓർഡർ. പലതവണ റിലീസ് മാറിയതാണ്. ബ്ലാക്ക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നത് ചിത്രത്തിന്റെ ഹൈലൈറ്റാണ്.
സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്നു. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിംഗ് ശക്തി കിട്ടുന്നതാണ് പ്രമേയം. അഖില ഭാർഗവൻ ആണ് നായിക. പല തവണ റിലീസ് മാറ്റിയ ഓട്ടം തുള്ളൽ ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പക്കാ ഫാമിലി കോമഡി എന്റർടെയ്നറാണ്. ഒരു തനി നാടൻ തുള്ളൽ എന്നാണ് ടാഗ് ലൈൻ. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹരിശ്രീ അശോകൻ തുടങ്ങി നീണ്ട താരനിരയുണ്ട്.
Business ⏭️


