NEWS

ചേരാനല്ലൂർ അപകടം; 17കാരന്റെ അച്ഛനായ ജഡ്‌ജിയുടെ വീട്ടിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയ ബെൻസ്, മരിച്ച ജയബാലകൃഷ്‌ണൻ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടമുണ്ടാക്കിയ 17കാരന്റെ പിതാവായ ജില്ലാ ജഡ്‌ജിയുടെ വീട്ടിൽ പരിശോധന പൂർത്തിയായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. ജഡ്‌ജിക്കെതിരെ കൂടുതൽ നടപടികൾ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത ബൈക്ക് 17കാരന് ഓടിക്കാനായി എത്തിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Read News ⏭️

Back to top button