CINEMA

ജയസൂര്യയുടെ ഓപ്പറേഷൻ ത്രാൾ മുരളി ശർമ്മയും

ജയസൂര്യ നായകനായി രതീഷ് വേഗ രചനയും ആദ്യമായി സംവിധാനവും നിർവഹിക്കുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൽ തെലുങ്ക് നടൻ മുരളിശർമ്മയും. മോഹൻലാൽ ചിത്രം കർമ്മയോദ്ധയിൽ അഭിനയിച്ച് മലയാള അരങ്ങേറ്റം കുറിച്ച മുരളി ശർമ്മയുടെ രണ്ടാമത്തെ മലയാള ചിത്രം ആണ് ഓപ്പറേഷൻ ത്രാൾ, ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് മുരളി ശർമ്മ എത്തുന്നത്.

തമിഴ്, ഹിന്ദി ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രം

വൻ താരനിരയുമായി അഞ്ച് ഭാഷകളിലായി എത്തുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ ആണ് പ്രമേയം. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും .


Source link

Back to top button