NEWS
സ്വത്തിന് വേണ്ടി ഉപദ്രവം പതിവ്: തെളിവു നശിപ്പിക്കാനായി രക്തക്കറ മായ്ച്ചു; പിതാവിന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

കടുത്തുരുത്തി ∙ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. മകൻ അറസ്റ്റിൽ. കടുത്തുരുത്തി മാന്നാർ മൂർക്കാട്ടിൽ മാത്യു (80) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ എബിൻ മാത്യു (36) ആണു കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്.ഞായറാഴ്ചയാണ് മാത്യുവിനെ മാന്നാറിലുള്ള വീട്ടിൽ മുറിയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. മാത്യുവിനെ പുറത്തു കാണാത്തതിനെത്തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മകൻ എബിനൊപ്പമായിരുന്നു മാത്യുവിന്റെ താമസം. ഭാര്യ മേരി നേരത്തേ മരിച്ചിരുന്നു. സ്ഥിരം മദ്യപനായ എബിൻ, പിതാവിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി മാത്യുവിനെ ഉപദ്രവിക്കുന്നതു പതിവായിരുന്നതായി പൊലീസ് പറഞ്ഞു.
Fashion ⏭️


