NEWS
തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞ് ഡിവൈഎഫ്ഐ; തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ

കാസർകോട്∙ തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞു സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ. മന്ത്രിയുടെ വാഹനത്തിനു വഴിയൊരുക്കാൻ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ സംഘർഷ സാധ്യത ഉടലെടുത്തു. മന്ത്രിക്കു സുരക്ഷയൊരുക്കാൻ വൻ പൊലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിലാണ് പരിപാടി.∙ തോളിലേറ്റി യുഡിഎഫ് മന്ത്രിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനു പിന്നാലെ വാഹനത്തിൽനിന്നു പുറത്തിറങ്ങിയ മന്ത്രിയെ യുഡിഎഫ് പ്രവർത്തകർ തോളിലേറ്റിയാണു പരിപാടി നടക്കുന്ന ഹാളിലേക്ക് കൊണ്ടുപോയത്. നിലവിൽ പരിപാടി നടക്കുന്ന ഹാളിനു പുറത്ത് കൂടിനിന്ന് സിപിഎം–യുഡിഎഫ് പ്രവർത്തകർ പരസ്പരം മുദ്രാവാക്യം വിളിക്കുകയാണ്. കാസർകോട് ജില്ലാ പൊലീസ് മേധാവിയടക്കം വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സന്ദീപ് വാര്യർ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തുണ്ട്. മന്ത്രി ഹാളിൽനിന്നും പരിപാടി കഴിഞ്ഞിറങ്ങുമ്പോഴും ഡിവൈഎഫ്ഐ പ്രതിഷേധം തുടർന്നേക്കുമെന്നാണ് വിവരം. ഇതോടെ കനത്ത സംഘർഷ സാധ്യതയാണ് സ്ഥലത്തുള്ളത്.
Fashion ⏭️




