BUSINESS

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഞെട്ടിക്കാൻ തമിഴ്നാട്; 1 ലക്ഷം കോടി രൂപയുടെ 11 മെഗാ പ്രൊജക്ടുകൾ വരുന്നു


വ്യാവസായികമായി വലിയൊരു വിപ്ലവത്തിനാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ഒരുങ്ങുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെപ്പോലും പോസിറ്റീവായി സ്വാധീനിക്കാൻ പോന്ന ഏകദേശം 1 ലക്ഷം കോടി രൂപയുടെ 11 ഭീമൻ പ്രൊജക്ടുകളാണ് ഇവിടെ നടപ്പാകാൻ പോകുന്നത്. കപ്പൽ നിർമാണം, വൈദ്യുത വാഹന നിർമാണം, ഡാറ്റ സെന്റർ, ഇലക്ട്രോണിക്സ്, പവർ, സ്പെയ്സ്, എഫ്.എം.സി.ജി മേഖലകളുമായി ബന്ധപ്പെട്ട് വൻകിട പദ്ധതികൾ ഒരുങ്ങുകയാണ്. ഇതോടെ തൂത്തുക്കുടിയിലെ ഭൂമി വില വൻ തോതിൽ കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്. വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖച്ഛായ പോലും മാറ്റി വരയ്ക്കും.പ്രധാനപ്പെട്ട പുതിയ പ്രൊജക്ടുകൾ തൂത്തുക്കുടിയിൽ വരാൻ പോകുന്ന ഏതാനും വൻകിട പ്രൊജക്ടുകളുടെ വിവരങ്ങളാണ് താഴെ നൽകുന്നത് എച്ച്.ഡി ഹ്യുണ്ടായ് ഷിപ് യാർഡ് : 38,000 കോടി രൂപ ഔട്ടർ ഹാർബർ പ്രൊജക്ട് : 17,167 കോടി രൂപ സൂപ്പർ ക്രിട്ടിക്കൽ പവർ പ്രൊജക്ട് : 20,800 കോടി രൂപ വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് ശേഷി വികസനം : 7,000 കോടി രൂപ ഐ.എസ്.ആർ.ഒ സ്പെയ്സ് പോർട് : 986 കോടി രൂപ ലൈറ്റ് ഹൗസ് ഡാറ്റ സെന്റർ : 10,000 കോടി രൂപ ഇലക്ട്രോണിക്സ് മേഖലയിലെ നിക്ഷേപം : 8,000 കോടി രൂപ RGE മാൻ മെയ്ഡ് ഫൈബർ പ്ലാന്റ് : 5,000 കോടി രൂപ റിലയൻസ് FMCG ഫെസിലിറ്റി : 1,156 കോടി രൂപ 2000 ഏക്കറുകളിലായി വ്യാപിക്കുന്ന TIDCO പ്രൊപ്പല്ലന്റ് സ്പെയ്സ് പാർക്ക് പുതിയ SIPCOT ഇൻഡസ്ട്രിയൽ പാർക്കുകൾതമിഴ്നാടിന് ബമ്പർ, ഇന്ത്യയ്ക്കുംവ്യവസായിക മേഖലയിലെ വികാസം, ഭൂമിയുടെ ഡിമാൻഡ് വർധിപ്പിക്കും. തൂത്തുക്കുടിക്ക് സമീപം വെയർ ഹൗസുകൾ, വർക്കർ ഹൗസിങ്, കൊമേഷ്യൽ സ്പെയ്സുകൾ എന്നിവയ്ക്ക് വലിയ ആവശ്യകതയാണ് ഉണ്ടാകാൻ പോകുന്നത്. ഐ.എസ്.ആർ.ഒയുടെ അടക്കം ഭീമൻ പ്രൊജക്ടുകൾ നടപ്പാക്കാൻ ആയിരക്കണക്കിന് ഏക്കർ ഭൂമി വേണ്ടി വരും.തൂത്തുക്കുടിയിലെ റെന്റൽ ഹൗസിങ്, ഹോട്ടൽ, റീടെയിൽ, ട്രാൻസ്പോർട് സർവീസ് തുടങ്ങിയ മേഖലകൾക്കും വലിയ നേട്ടമുണ്ടാകും. ഫാക്ടറികൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചാക്രികമായി ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അനുരണനങ്ങൾ സൃഷ്ടിക്കാൻ പോവുകയാണ്.


Read News

Back to top button