NEWS
ഫ്ലൈ ദുബായ് പൈലറ്റിനെ തേടി എത്തിയത് അപ്രതീക്ഷിത വാർത്ത: യുഎഇയിൽ എത്തിച്ച വീരനായകന്റെ ഇപ്പോഴത്തെ അവസ്ഥ!

അബുദാബി/ദുബായ് ∙ വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പരുക്കേറ്റ ഫ്ലൈ ദുബായ് ക്യാപ്റ്റൻ ഇന്ത്യക്കാരനായ സ്മിത് മച്ഛാറിനെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യുഎഇയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. 174 യാത്രക്കാരുടെ ജീവൻ കാത്ത ഈ വീരനായകന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന എഫ്സെഡ് 1073 ബോയിങ് 737 മാക്സ് 8 വിമാനത്തിലായിരുന്നു നടുക്കുന്ന സംഭവം. യാത്രയ്ക്കിടെ സഹപൈലറ്റിന്റെ കുത്തേറ്റ് മാരക പരുക്കേറ്റെങ്കിലും വീര്യം ചോരാതെ പൊരുതിയ സ്മിത്, കോക്പിറ്റിലെ തറയിൽ കിടന്നുകൊണ്ടുതന്നെ വാതിൽ തുറക്കാനുള്ള സ്വിച്ച് അമർത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും യാത്രക്കാരും കോക്പിറ്റിൽ പ്രവേശിച്ച് അക്രമിയെ കീഴടക്കി. തുടർന്ന് വിമാനം സൗദിയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ചോരയൊലിക്കുന്ന അവസ്ഥയിലും സ്മിത് കാണിച്ച സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
Fashion ⏭️




