NEWS

തിരുവനന്തപുരത്ത് വീണ്ടും സംഘർഷ സാധ്യത; സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം


തിരുവനന്തപുരം∙ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അകാരണമായി കേസിൽ പെടുത്തുന്നു എന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം സംസ്കൃത കോളജിന്റെ അടുത്തുനിന്ന് ഇന്ന് വൈകിട്ട് പിടികൂടിയതാണു പ്രകോപനത്തിനു കാരണമായത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിനുശേഷം പ്രതിഷേധം യൂണിവേഴ്സിറ്റി കോളജിന്റെ ഭാഗത്തേക്കു നീങ്ങി. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ വിളിക്കുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തങ്ങളുടെ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കേസുകളിൽ പെടുത്തുന്നതായും നേതാക്കൾ ആരോപിച്ചു. 


Fashion ⏭️

Back to top button