സ്റ്റൗ വൃത്തിയാക്കുമ്പോൾ ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ, പുത്തൻപോലെ വെട്ടിത്തിളങ്ങും

പ്രതീകാത്മക ചിത്രം
അടുക്കളയിൽ പാചകത്തെപ്പോലെ തന്നെ ബുദ്ധിമുട്ടേറിയ സംഭവമാണ് ക്ലീനിംഗും. പാചകം ചെയ്ത കത്തിക്കരിഞ്ഞ പാത്രങ്ങൾ സ്‌ക്രബർ ഒക്കെ ഉപയോഗിച്ച് തേച്ചുരച്ച് കഴുകി വൃത്തിയാക്കാം. എന്നാൽ ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കുന്നതെങ്ങനെയെന്ന് അറിയാത്ത ഒരുപാടാളുകളുണ്ട്.
ഭക്ഷണ പദാർത്ഥങ്ങളുടെയും കറിപ്പൊടികളുടെയുമൊക്കെ കറകളായിരിക്കും സ്റ്റൗവിൽ ഉണ്ടാകുക.വെള്ളം കൊണ്ട് ഒരു തുണിവച്ച് തുടച്ചുകളഞ്ഞാൽ ചിലപ്പോൾ പല കറകളും പോകണമെന്നുമില്ല. ഈ കറ മൂലം വീട്ടിൽ വരുന്ന അതിഥികൾ അടുക്കളയിൽ കയറുമ്പോൾ നമുക്ക് നാണക്കേട് തോന്നുകയും ചെയ്യും.
ഗ്യാസ് സ്റ്റൗ വളരെ എളുപ്പത്തിൽ തന്നെ, അധികം കഷ്ടപ്പെടാതെ വൃത്തിയാക്കാൻ ചില വഴികളുണ്ട്. അതിൽ പ്രധാനപ്പെട്ടൊരു സാധനമാണ് ബേക്കിംഗ് സോഡ. ചെറുനാരങ്ങാ നീരിൽ കുറച്ച് ബേക്കിംഗ് സോഡയിടുക. നന്നായി യോജിപ്പിച്ച ശേഷം സ്‌പോഞ്ച് ഇതിൽ മുക്കി. സ്റ്റൗ തുടക്കുമ്പോൾ കറകൾ അപ്രത്യക്ഷമാകും.
RELATED TOPICS: STOVE CLEANING TIP, HOME TIPS, KITCHEN CLEANING, STOVE CLEANING HACKS
News ⏭️


