LIFESTYLE

ഈ നഗരത്തിൽ വാടകയ്ക്ക് താമസിച്ചവർ ഒരിക്കലും ആ തലവേദന മറക്കില്ല! ഇത് ഒരുതരം അപമാനിക്കൽ ചടങ്ങെന്ന് അനുഭവസ്ഥർ


ഇന്ത്യയുടെ സാങ്കേതികവിദ്യാ തലസ്ഥാനമായ ബെംഗളൂരുവിൽ വാടകയ്ക്ക് വീട് കണ്ടെത്തുക എന്നത് പലർക്കും ക്ഷമയും ചർച്ചകളും ആവശ്യമുള്ള ഒരു പ്രക്രിയയാണ്. അപരിചിതരോട് സ്വന്തം സ്വകാര്യ ജീവിതത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെ പലപ്പോഴും വാടകക്കാർക്ക് നേരിടേണ്ടി വരുന്നത്. ‘നിങ്ങൾ വിവാഹിതനാണോ? മാതാപിതാക്കൾ ഇടയ്ക്കിടെ വരാറുണ്ടോ? സുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ടോ? സാധാരണയായി എത്ര മണിക്കാണ് വീട്ടിൽ തിരിച്ചെത്തുന്നത്?’ തുടങ്ങി ഒരു കോർപറേറ്റ് നിയമന പ്രക്രിയയോട് സാമ്യമുള്ള ചോദ്യങ്ങളാണ് പല വീട്ടുടമകളും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഈ അഭിമുഖം വിജയിച്ച് വീട് കണ്ടെത്തുക എന്നത് തുടക്കം മാത്രമാണ്. പണം നൽകി താമസം തുടങ്ങിയാൽ, അടുത്തതും അതിലും വലിയതുമായ വെല്ലുവിളികൾക്കായി വാടകക്കാർ തയാറെടുക്കേണ്ടി വരും.സെക്യൂരിറ്റി ഡെപ്പോസിറ്റ്: മറ്റൊരു വലിയ പരീക്ഷണം തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ വാടകക്കാർ നേരിടുന്ന പ്രധാന കടമ്പയാണ് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’. വീടിനെയും ഉടമസ്ഥനെയും ആശ്രയിച്ച് ഈ തുക വളരെ വലുതായിരിക്കാം. പലപ്പോഴും മാസങ്ങളോളം നൽകേണ്ട വാടകയ്ക്ക് തുല്യമായ തുകയായിരിക്കും ഇത്. താമസം തുടങ്ങുന്നത് ബുദ്ധിമുട്ടാണെങ്കിൽ, താമസം മാറിപ്പോകുന്നത് അതിലും വലിയ സമ്മർദമുണ്ടാക്കുന്ന കാര്യമായി മാറിയേക്കാം.11 മാസമോ മൂന്ന് വർഷമോ അതിൽ കൂടുതലോ കാലം ഒരു വീട്ടിൽ താമസിച്ച വാടകക്കാർക്ക്, തങ്ങളുടെ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുക എന്നത് നിരന്തരമായ അന്വേഷണങ്ങളും ചർച്ചകളും ഒപ്പം വർധിച്ചുവരുന്ന നിരാശയും നിറഞ്ഞ ഒരു നീണ്ട പ്രക്രിയയായി മാറുന്നു.വാടക കരാർ അവസാനിക്കാറാകുമ്പോൾ വീട് ഒഴിയാൻ ആവശ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഒരു പ്രദേശത്ത് വാടക കുത്തനെ ഉയരുമ്പോൾ, നിലവിലുള്ള വാടകക്കാരെ മാറ്റി കൂടുതൽ വാടക നൽകാൻ തയാറായ പുതിയ ആൾക്കാരെ കൊണ്ടുവരാൻ ചില വീട്ടുടമസ്ഥർ പല കാരണങ്ങളും കണ്ടെത്തുന്നു. ‘എന്റെ മകൻ തിരിച്ചുവരുന്നു, അവന് വീട് ആവശ്യമുണ്ട്’, ‘ഞാൻ ഈ വീട് വിൽക്കാൻ ഉദേശിക്കുന്നു’,‘വീടിന് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമാണ്’, എന്നിങ്ങനെ നീളുന്നു കാരണങ്ങൾ.റെഡ്ഡിറ്റ് അനുഭവങ്ങളും യാഥാർഥ്യങ്ങളും ‘ബെംഗളൂരുവിൽ ഒരു വാടകക്കാരനാവുക എന്നത് ഒരുതരം അപമാനിക്കൽ ചടങ്ങാണ്,’ എന്ന് ഒരു റെഡ്ഡിറ്റ് പോസ്റ്റ് ബെംഗളൂരുവിലെ വാടക വിപണിയുടെ നേർസാക്ഷ്യമാണ്. മൂന്ന് വർഷത്തോളം ആ വീട്ടിൽ താമസിക്കുകയും കൃത്യമായി വാടക നൽകുകയും ചെയ്തിട്ടും, ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിനായി വീട്ടുടമസ്ഥനെ പലതവണ സമീപിക്കേണ്ടി വന്നുവെന്നും എന്നാൽ അവഗണനയും ഒഴികഴിവുകളുമാണ് നേരിടേണ്ടി വന്നതെന്നും പല വാടകക്കാരും സാക്ഷ്യപ്പെടുത്തുന്നു.സെക്യൂരിറ്റി ഡെപ്പോസിറ്റ് പൂർണമായും തിരികെ ലഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിരവധി തർക്കവിഷയങ്ങളാണ് ഉയർന്നു വരുന്നത്. പെയിന്റിങ്, വൃത്തിയാക്കൽ, സ്വാഭാവികമായ തേയ്മാനം എന്നിവയുടെ പേരിൽ 40,000 മുതൽ 80,000 രൂപ വരെ വീട്ടുടമസ്ഥർ പിടിച്ചുവയ്ക്കുന്നതായി വാടകക്കാർ പറയുന്നു. വീട് ഒഴിഞ്ഞിട്ടും ആറ് മുതൽ 10 മാസം വരെയുള്ള വാടകയ്ക്ക് തുല്യമായ തുക ആഴ്ചകളോളം തിരികെ ലഭിക്കാതെ കിടക്കുന്ന അവസ്ഥയും ചിലർ ചൂണ്ടിക്കാണിക്കുന്നു.എന്താണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്? വാടക കരാർ ആരംഭിക്കുമ്പോൾ വാടകക്കാരൻ വീട്ടുടമസ്ഥന് നൽകുന്ന, പിന്നീട് തിരികെ ലഭിക്കാൻ അർഹതയുള്ള തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. വാടക കരാർ പ്രകാരം അനുവദനീയമായ ന്യായമായ കിഴിവുകൾക്ക് വിധേയമായി, ആ പണം വാടകക്കാരന്റേത് തന്നെയാണ്.


Cinema ⏭️

Back to top button