LIFESTYLE

റിപ്പോ നിരക്ക് വർധന: ഭവനവായ്പ എടുത്തവർക്ക് ഇരുട്ടടിയാകുമോ? ഇഎംഐ കൂടുമോ അതോ കാലാവധി നീളുമോ?


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന് വീണ്ടും തിരിച്ചടിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക തീരുമാനം. ആഗോളതലത്തിലെ പ്രതിസന്ധികളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും മൂലം ഉയരുന്ന ചില്ലറ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെയായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടി. എന്നാൽ ഈ തീരുമാനം ഇന്ത്യൻ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ എങ്ങനെയാണ് ബാധിക്കുക? വായ്പകളുടെ തിരിച്ചടവും നിക്ഷേപങ്ങളും ഇത് എങ്ങനെ മാറ്റിമറിക്കും?ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചത് എന്തുകൊണ്ട്? യുഎസ്-ഇറാൻ സംഘർഷവും ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ക്രമാനുഗതമായി ഉയരുന്ന ചില്ലറ പണപ്പെരുപ്പ നിരക്കുകൾ. പണപ്പെരുപ്പം സുരക്ഷിത പരിധിയിൽ പിടിച്ചുനിർത്തുന്നതിനാണ് ആർബിഐ നിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതരായത്.ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഇതിലുണ്ടാകുന്ന വർധനവ് ബാങ്കുകളുടെ പ്രവർത്തനച്ചെലവ് കൂട്ടും. തുടർന്ന്, ഉപഭോക്താക്കൾക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കും ബാങ്കുകൾ ഉയർത്തും. ഫ്ലോട്ടിങ് റേറ്റ് അടിസ്ഥാനത്തിൽ വായ്പ എടുത്തവരെയാണ് ഈ നിരക്ക് വർധനവ് നേരിട്ട് ബാധിക്കുന്നത്. ഈ മാറ്റം എപ്പോൾ മുതൽ ബാധകമാകുമെന്ന് അറിയാൻ വായ്പയെടുത്തവർ തങ്ങളുടെ ലോൺ അക്കൗണ്ടിലെ ‘റീസെറ്റ് തീയതി’ പരിശോധിക്കുക.വായ്പാ തിരിച്ചടവിൽ നിരക്ക് വർധനവ് ഉണ്ടാക്കുന്ന ആഘാതം ബാങ്ക്ബസാർ, പൈസബസാർ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ കണക്കുകൾ പ്രകാരം, നിരക്ക് വർധനവ് വായ്പക്കാരുടെ മേൽ വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. പ്രതിമാസ ഇഎംഐയിലുണ്ടാകുന്ന വർധനവ് ചെറുതായി തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ ആഘാതം വളരെ വലുതാണ്.1. 40 ലക്ഷം രൂപയുടെ വായ്പ: നിരക്ക് വർധനവോടെ ആകെ പലിശ ബാധ്യത 4,867,894 രൂപയിൽ നിന്ന് 5,063,945 രൂപയായി ഉയരുന്നു. ഏകദേശം 1.9 ലക്ഷം രൂപയുടെ വർധനവാണിത്. 2. 50 ലക്ഷം രൂപയുടെ വായ്പ: പലിശയിനത്തിൽ ഏകദേശം 2.45 ലക്ഷം രൂപ അധികമായി നൽകേണ്ടി വരുന്നു.3. 60 ലക്ഷം രൂപയുടെ വായ്പ: പലിശയിനത്തിൽ ഏകദേശം 2.94 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നു. 30 വർഷത്തെ കാലാവധിയുള്ള 50 ലക്ഷം രൂപയുടെ ഭവന വായ്പയിൽ 25 ബേസിസ് പോയിന്റ് വർധനവുണ്ടാകുമ്പോൾ പൊതുമേഖലാ ബാങ്കുകളിൽ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7.50 ശതമാനത്തിലേക്ക് ഉയരുന്നു. ഇത് പ്രതിമാസ ഇഎംഐ 34,109 രൂപയിൽ നിന്ന് 34,961 രൂപയായി മാറും. ഇത് പ്രതിമാസം 852 രൂപയുടെ വർധനവാണ് ഉണ്ടാക്കുന്നത്. 30 വർഷത്തെ കാലാവധിയിൽ മൊത്തം 3.07 ലക്ഷം രൂപയിലധികം അധിക ബാധ്യത വരുന്നു.


Cinema ⏭️

Back to top button