NEWS

കുട്ടികളെ ‘ശിക്ഷിച്ചു’: അധ്യാപകനെ യുഎഇ നാടുകടത്തും


അബുദാബി ∙ സ്വകാര്യ സ്കൂളിൽ നാലു വിദ്യാർഥികളെ മർദിച്ച അധ്യാപകന് 2 വർഷം തടവ് വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ശിക്ഷ പൂർത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി ചെലവുകൾ ഈടാക്കാനും ഉത്തരവിട്ടു.കുട്ടികൾ ക്ലാസിൽ ബഹളമുണ്ടാക്കുന്നത് തടയാനും അച്ചടക്കം പാലിക്കാനുമാണ് മർദിച്ചതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. എന്നാൽ, അന്വേഷണത്തിലും കോടതിയിലും ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ന്യായീകരണമില്ലാതെ വിദ്യാർഥികളോട് അതിക്രമം കാട്ടിയതായി ദൃശ്യങ്ങളിൽ വ്യക്തമായെന്ന് കോടതി നിരീക്ഷിച്ചു.


Fashion ⏭️

Back to top button