LIFESTYLE
നിശ്ചിത സ്ക്വയർഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പൊലൂഷ്യൻ എൻ.ഒ.സി ആവശ്യമുണ്ടോ?

ഒന്നിൽ കൂടുതൽ ഉടമസ്ഥരുള്ള വസ്തുവിലെ നിർമാണ അനുമതി/ പൂർത്തീകരണ റിപ്പോർട്ട്/ ഓക്യുപൻസി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വിശദമാക്കാമോ? കെട്ടിട നിർമാണ അനുമതിക്കായുള്ള അപേക്ഷയിൽ ഉടമസ്ഥരെല്ലാവരും അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തി ഒപ്പിട്ട് ചട്ടപ്രകാരമുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരം അപേക്ഷകൾക്ക്, എല്ലാ അപേക്ഷകരുടെയും പേരിലാണ് പെർമിറ്റ് നൽകുന്നത്. നിർമാണം പൂർത്തിയായശേഷം എല്ലാ വസ്തുഉടമകളും ചേർന്ന് അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തി പൂർത്തീകരണ റിപ്പോർട്ട് നൽകേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ ടി ഉടമകളുടെ പേരിൽ സെക്രട്ടറി ഓക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതുമാണ്.താത്കാലികമായി നിർമിക്കുന്ന ഗ്രീൻ ഹൗസുകൾക്കും കാർഷിക ആവശ്യത്തിനായി നിർമിക്കുന്ന പമ്പ് ഹൗസുകൾക്കും പെർമിറ്റ് ആവശ്യമാണോ? ആവശ്യമില്ല. ചട്ടം 8(iv) പ്രകാരം സ്ഥിരമായ ഘടനകൾ ഒഴികെയുള്ള പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ താത്കാലിക ഗ്രീൻ ഹൗസുകൾക്കും പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. കാർഷിക ആവശ്യത്തിനായുള്ള പമ്പ് ഹൗസ്, ചട്ടം 67 പ്രകാരമുള്ള metre house ന് സമാനമായി കരുതി, പെർമിറ്റ് വേണ്ടാത്ത നിർമാണമായി കരുതാം.300 Sq.m മുകളിലുള്ള താമസകെട്ടിടങ്ങൾക്ക് പിസിബി (Pollution Control Board)യുടെ NOC ആവശ്യമുണ്ടോ? ഖരമാലിന്യം ശേഖരിക്കുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനും കൃത്യമായ സിസ്റ്റം നിലവിലില്ലാത്ത സ്ഥലങ്ങളിൽ 300 Sq.m മുകളിലുള്ള താമസകെട്ടിടങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റ് നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. മറ്റ് കെട്ടിടങ്ങൾക്ക് ‘waste management system stipulated by PCB shall be provided’ എന്ന് ചട്ടത്തിൽ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് NOC ആവശ്യമില്ല. എന്നാൽ PCB കാലാകാലങ്ങളിൽ പുറത്തിറക്കുന്ന ഉത്തരവുകൾ/ സർക്കുലറുകൾ പാലിക്കേണ്ടതാണ്. വിവരങ്ങൾക്ക് കടപ്പാട് കെട്ടിട നിർമാണ ചട്ടങ്ങൾ KMBR-2019, KPBR-2019
Cinema ⏭️




