NEWS

പലിശ ‘ഭൂതം’ വീണ്ടും; തുറന്നുവിട്ട് യുഎസ്, ഈജിപ്ഷ്യൻ ബാങ്കിനും ‘ഇറാൻ’ കുരുക്ക്, ചില്ലിക്കാശ് ചെലവില്ലാതെ വെനസ്വേലൻ ‘എണ്ണ’ ഇനി ട്രംപിന്


ഒരിടവേളയ്ക്കുശേഷം വീണ്ടും ‘പലിശ ഭൂതത്തെ’ തുറന്നുവിടാൻ യുഎസ്. പണപ്പെരുപ്പം തന്നെയാണ് പ്രധാന വില്ലനെന്നും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന നടപടിയിലേക്കാണ് ഫെഡറൽ റിസർവ് നീങ്ങുന്നതെന്നും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പറഞ്ഞതോടെയാണ് വീണ്ടും പലിശപ്പേടി വീശിത്തുടങ്ങിയത്. തന്റെ ആദ്യ ‘ജാക്സൺ ഹോൾ സിംപോസിയം’ പ്രഭാഷണത്തിലായിരുന്നു കെവിന്റെ വാക്കുകൾ.വാർഷിന്റെ പ്രഭാഷണത്തിന് പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.52% മുന്നേറി 99.68ൽ എത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് (ബോണ്ട് യീൽഡ്/കടപ്പത്ര ആദായനിരക്ക്) 0.054% കുതിച്ച് 4.729 ശതമാനത്തിലുമെത്തി. ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 155.22 ഡോളർ (3.37%) കൂപ്പുകുത്തി 4455.43 ഡോളറുമായി. കേരളത്തിൽ ഇന്ന് പവൻവിലയിൽ 2000 രൂപയെങ്കിലും കുറയാനുള്ള സാധ്യതയുണ്ട്.യുഎസിന്റെ കൂടുതൽ സാമ്പത്തിക ഉപരോധ ഭീഷണി നിലനിൽക്കേ, ഇറാൻ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന നിർദേശവുമായി പരോമന്നത നേതാവ് മുജ്തബ ഖമനയി. സമ്പദ്‍വ്യവസ്ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും മെച്ചപ്പെടുത്തണം. ആഭ്യന്തര ഉൽപാദനവും നിക്ഷേപവും കൂട്ടണം. ഇറക്കുമതി ആശ്രയത്വം കുറയ്ക്കണം. ഡോളറിന്റെ പ്രസക്തി ഇല്ലാതാക്കണമെന്നും ഭരണകൂടത്തോട് മുജ്തബ ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button