LIFESTYLE
യുവതികളുടെ വാടകഫ്ലാറ്റിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഉടമ; വീട്ടിൽ ‘മാന്യമായി വസ്ത്രം ധരിക്കണം’ എന്ന് നിർദേശം; വിമർശനം

പഠനത്തിനും ജോലിക്കുമായി വീട്ടിൽനിന്ന് മാറിനിൽക്കുന്ന യുവതീയുവാക്കൾ ആശ്രയിക്കുന്ന ഒന്നാണ് പേയിങ് ഗസ്റ്റ് (പിജി) താമസസൗകര്യങ്ങൾ. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നു എന്ന വ്യാജേന വ്യക്തിഗത സ്വകാര്യതയിലേക്ക് കെട്ടിട ഉടമസ്ഥർ നടത്തുന്ന കടന്നുകയറ്റങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്. അടുത്തിടെ മുംബൈയിലെ ഒരു പെൺകുട്ടികളുടെ പിജിയിൽ ഉണ്ടായ സംഭവമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.റെഡ്ഡിറ്റ് പോസ്റ്റും വിവാദവുംമുംബൈയിലെ ഒരു 3 ബിഎച്ച്കെ ഫ്ലാറ്റിൽ മറ്റ് ആറ് യുവതികൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താമസക്കാരുടെ യാതൊരുവിധ അനുവാദമോ മുൻകൂർ അറിയിപ്പോ കൂടാതെ കെട്ടിട ഉടമസ്ഥൻ ഫ്ലാറ്റിന്റെ ലിവിങ് റൂമിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു.രാവിലെ മുറിയുടെ വാതിലിൽ മുട്ടി, ലിവിങ് റൂമിൽ ക്യാമറ വച്ചിട്ടുണ്ടെന്ന് ഉടമസ്ഥൻ അറിയിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഈ മുൻകൂർ അറിയിപ്പ് തന്നെ ‘അനുവാദം വാങ്ങി’ എന്നതിന് തുല്യമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയോട്, ലിവിങ് ഏരിയയിലേക്ക് വരുമ്പോഴെല്ലാം ‘മാന്യമായി വസ്ത്രം ധരിക്കണം’ എന്ന വിചിത്രമായ നിർദ്ശമാണ് വീട്ടുടമ നൽകിയത്.സ്വന്തം മുറികളിൽ പഠിക്കാനോ ഭക്ഷണം കഴിക്കാനോ പ്രത്യേക മേശകളില്ലാത്തതിനാൽ, ഈ ഏഴ് പെൺകുട്ടികളും അവരുടെ ഭൂരിഭാഗം സമയവും പഠനത്തിനും ഭക്ഷണത്തിനുമായി ലിവിംഗ് റൂമിനെയാണ് ആശ്രയിച്ചിരുന്നത്. സ്വന്തം വീടുപോലെ കരുതേണ്ട ഒരിടത്ത്, 24 മണിക്കൂറും ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന ചിന്ത അവരുടെ സമാധാനവും സ്വകാര്യതയും പാടെ ഇല്ലാതാക്കി.നിയമം പറയുന്നത് എന്ത്?
Cinema ⏭️


