BUSINESS

ഇന്‍ഡോ- പസഫിക്കില്‍ ഇന്ത്യയുടെ സാമ്പത്തിക ട്രംപ് കാര്‍ഡ്; ടൂറിസത്തിനപ്പുറം തിളങ്ങാന്‍ ആന്‍ഡമാന്‍


Andaman Dialogue 2027 : ഇന്‍ഡോ- പസഫിക് മേഖലയിലെ സാമ്പത്തിക കുതിപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ട്രംപ് കാര്‍ഡായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറുന്നു. 2027-ല്‍ നടക്കാനിരിക്കുന്ന ‘ആന്‍ഡമാന്‍ ഡയലോഗ്’ പശ്ചാത്തലത്തില്‍, വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി തെക്കുകിഴക്കന്‍ ഏഷ്യന്‍ (ASEAN) രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നിര്‍ണായക വാണിജ്യ പാലമായി ഈ ദ്വീപസമൂഹം മാറും.ആന്‍ഡമാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്ന അവസരങ്ങള്‍ഇന്ത്യയെ സംബന്ധിച്ച് ഈ ദ്വീപ് സമൂഹം ഒരു സാമ്പത്തിക പാലമായി മാറുകയാണ്. അതായത് തെക്കേ ഏഷ്യയെയും, തെക്കുകിഴക്കന്‍ ഏഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന സാമ്പത്തിക പാലമായി പ്രവര്‍ത്തിക്കാന്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് കഴിയും. വ്യാപാരം, ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നീ മേഖലകളില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ ഇത് അവസരമൊരുക്കും.കപ്പല്‍ നിര്‍മ്മാണവും പരിശീലനവുംകപ്പല്‍ നിര്‍മ്മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍, നാവികര്‍ക്കുള്ള പരിശീലനം എന്നീ മേഖലകളില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ആന്‍ഡമാന്‍ ഇന്ത്യയ്ക്കു മുന്നില്‍ തുറന്നു നല്‍കുന്നു.2027 മാര്‍ച്ചില്‍ സ്വരാജ് ദ്വീപില്‍ വെച്ച് നടക്കാനിരിക്കുന്ന ‘ആന്‍ഡമാന്‍ ഡയലോഗ്’ പരിപാടി ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും, വ്യാപാര പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു വേദിയായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 11 ശതമാനത്തോളം (ഏകദേശം 128 ബില്യണ്‍ ഡോളര്‍) ആസിയാന്‍ രാജ്യങ്ങളുമായാണ്. ആന്‍ഡമാന്‍ വഴിയുള്ള സമുദ്രമാര്‍ഗങ്ങളിലെ വികസനം ഈ വ്യാപാരം കൂടുതല്‍ ശക്തമാക്കും. ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ഇന്‍ഡോ- പസഫിക് മേഖല എന്നിവിടങ്ങളിലെ സുപ്രധാന കപ്പല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ സാധിക്കും. മാരിടൈം സെക്യൂരിറ്റിയെ (സമുദ്ര സുരക്ഷ) പറ്റിയാണ് പറഞ്ഞത്. നിലവില്‍ 16- 17 രാജ്യങ്ങളുള്ള ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ വഴിയുള്ള സമുദ്രവിവര കൈമാറ്റ സഹകരണം, 2028 ഓടെ 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ആന്‍ഡമാന്‍ വഴി വിവര കൈമാറ്റവും അന്താരാഷ്ട്ര സഹകരണവും ശക്തമാക്കാം. ഇന്ത്യയുടെ ഷിപ്പിംഗ്, മാരിടൈം മേഖലകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 69,725 കോടി രൂപയുടെ പാക്കേജും, 12 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊണ്ടുവരും.എന്തുകൊണ്ട് ഇന്ത്യയുടെ ‘ട്രംപ് കാര്‍ഡ്’ആന്‍ഡമാന്റെ തന്ത്രപ്രധാനമായ സ്ഥാനവും, ഇന്ത്യയുടെ കരുത്തുമാണ് ഇതിനു കാരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകള്‍ കടന്നുപോകുന്നത് ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപത്തുകൂടിയാണ്. വെറുമൊരു ദ്വീപസമൂഹം എന്നതിലുപരി, ഇന്‍ഡോ- പസഫിക് മേഖലയില്‍ ഇന്ത്യയുടെ നാവിക- സാമ്പത്തിക ശക്തി പ്രകടമാക്കാനുള്ള ഏറ്റവും വലിയ ആയുധമായി ആന്‍ഡമാന്‍ മാറുകയാണ്.ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗിച്ച് ആഗോള വ്യാപാരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും, തങ്ങളുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്നതിനാലാണ് ഇതിനെ അടുത്ത വലിയ ‘ട്രംപ് കാര്‍ഡ്’ എന്ന് വിദഗ്ധര്‍ വിളിക്കുന്നത്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍അതേസമയം ആഗോള വ്യാപാര ശൃംഖലയില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ മാറ്റങ്ങളും, തടസങ്ങളും മറികടക്കാന്‍ ശക്തവും ,സുരക്ഷിതവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ആന്‍ഡമാനില്‍ ഇന്ത്യ ഒരുക്കേണ്ടതുണ്ട്.ലോകം വലിയ സാങ്കേതിക മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുരക്ഷിതമായ ഡിജിറ്റല്‍ ശൃംഖലകള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വാണിജ്യ വ്യാപാര പാതകള്‍ക്കും, കടലിനടിയിലൂടെയുള്ള ആശയവിനിമയ കേബിളുകള്‍ക്കും നേരെയുണ്ടാകാന്‍ സാധ്യതയുള്ള ഭീഷണികളും വെല്ലുവിളികളും ഇന്ത്യ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.


Read News

Back to top button