BUSINESS

കോഴിക്കോട് ക്വിക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ: യന്ത്രസാങ്കേതികവിദ്യയുടെ വസന്തം വീണ്ടും

കോഴിക്കോട്∙ മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയുടെ ഏഴാം പതിപ്പിന് നവംബർ 12 മുതൽ 15 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്റർ വേദിയാകും. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് സീസണുകളിലായി കൊച്ചിയിലും കോഴിക്കോടുമായി സംഘടിപ്പിച്ചുവന്ന പ്രദർശനങ്ങൾക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്.

ഈ വർഷത്തെ എക്സ്‌പോയിൽ ഇരുന്നൂറിലധികം ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന മുന്നൂറിലേറെ സ്റ്റാളുകൾ ഒരുക്കും. വ്യവസായം, ഭക്ഷ്യസംസ്‌കരണം, പാക്കേജിങ്, കൊമേഴ്‌സ്യൽ കിച്ചൺ, ബേക്കറി, ഇൻഡസ്ട്രിയൽ ലോൺട്രി, പ്രിന്റിങ്, ഓട്ടമേഷൻ, സോളർ, കാർഷികം തുടങ്ങിയ വിവിധ മേഖലകളിലെ ഏറ്റവും പുതിയ യന്ത്രസാങ്കേതികവിദ്യകൾ ഇവിടെ നേരിൽ കാണാനും സ്വന്തമാക്കാനും സാധിക്കും.

മുട്ട വേർതിരിക്കുന്ന മെഷീൻ, ഫൂഡ് ട്രക്കുകൾ, കേക്ക് ഐസിങ്, ക്രീം വിപ്പിങ്, ചോക്ലേറ്റ് മെൽറ്റിങ് ഉപകരണങ്ങൾ, മിക്സ്ചർ നിർമാണ മെഷീൻ, പാസ്ത മേക്കിങ് മെഷീൻ, കട്ടിങ് മെഷീനുകൾ, ലേസർ കട്ടിങ് ടൂളുകൾ എന്നിവ എക്സ്‌പോയുടെ ആകർഷണങ്ങളാകും. കൂടാതെ ഇൻഡസ്ട്രിയൽ ഷൂ വാഷർ, ഡ്രയറുകൾ, പേപ്പർ ബാഗ്–പേപ്പർ കപ്പ് നിർമാണ മെഷീനുകൾ, ടിഷ്യൂ മേക്കിങ് മെഷീൻ, വാക്ക്-ഇൻ കോൾഡ് സ്റ്റോറേജ്, ചില്ലറുകൾ, കംപ്രസറുകൾ, അവനുകൾ, ഹ്യുമിഡിഫയർ, വാട്ടർ പ്യൂരിഫയറുകൾ, വേസ്റ്റ് ഡിസ്പോസറുകൾ എന്നിവയും പ്രദർശനത്തിലുണ്ടാകും. പാചക എണ്ണ ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾ, വെർജിൻ കോക്കനട്ട് ഓയിൽ മെഷീനുകൾ, ചാണകത്തിൽ നിന്ന് വെള്ളം വേർതിരിക്കുന്ന കൗഡങ് ഡീവാട്ടറിങ് മെഷീൻ, തേങ്ങ പൊതിക്കാനും അടയ്ക്ക പൊളിക്കാനും പറമ്പ് കിളയ്ക്കാനുമുള്ള യന്ത്രങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.

പുത്തൻ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്കും നിലവിലുള്ള ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മേള വലിയൊരു അവസരമാണ്. ഉൽപ്പാദനക്ഷമത ഉയർത്താനും പ്രവർത്തനച്ചെലവ് ചുരുക്കാനും ഉതകുന്ന നൂതന സാങ്കേതികവിദ്യകൾ ഇവിടെ പരിചയപ്പെടാം. വിവിധ ബ്രാൻഡുകളെ താരതമ്യം ചെയ്ത് ആവശ്യാനുസരണം യന്ത്രങ്ങൾ തിരഞ്ഞെടുക്കാനും ബിസിനസ് ബന്ധങ്ങൾ വളർത്താനും നിക്ഷേപ-ഫ്രാഞ്ചൈസി സാധ്യതകൾ കണ്ടെത്താനും അവസരമൊരുങ്ങുന്നു. ഇതിനോടൊപ്പം വീട്ടുപകരണങ്ങളുടെ മെഗാ ഡിസ്കൗണ്ട് മേളയും സംഘടിപ്പിക്കുന്നുണ്ട്.

എക്സൽ റഫ്രിജറേഷൻ ആൻഡ് ബേക്കറി എക്വിപ്മെന്റ് ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്വിപ്‌മെന്റ് പാർട്ണറായും, ബി.ടി. നമ്പൂതിരീസ് ഹരിത അഗ്രിടെക് ഡയറി ഫാമിങ് ആൻഡ് അഗ്രി പ്രോഡക്ട്സ് പാർട്ണറായും പ്രവർത്തിക്കുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഇൻഷുറൻസ് പാർട്ണറും, ഹിറാസ് കാറ്ററിങ് ആൻഡ് ഇവന്റ്സ് ഫൂഡ് പാർട്ണറുമാണ്. വൺകോർ ഔട്ട്ഡോർ പാർട്ണറായും സഹകരിക്കുന്നു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക് വൺ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവരാണ് സപ്പോർട്ടിങ് പാർട്ട്ണേഴ്സ്.

പ്രവേശന ഫീസ് 50 രൂപയാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. എക്സ്പോയിൽ രജിസ്റ്റർ ചെയ്യുന്നതിനായി ക്യുആർ കോഡ് സ്‌കാൻ ചെയ്യുകയോ www.events.quickerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും 9048050689 എന്ന നമ്പറിൽ ബന്ധപ്പെടുക.

Travel ⏭️

Back to top button