BUSINESS

നോയൽ ടാറ്റയുടെ പൗരത്വം: മിസ്ത്രിയുടെ ചോദ്യം ചർച്ചയാകുന്നു

മുംബൈ∙ ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റയുടെ ഐറിഷ് പൗരത്വവും യുഎഇയിലെ ടാക്സ് റെസിഡൻസി പദവിയും മുൻ ട്രസ്റ്റിയായ മെഹ്‌ലി മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണർക്ക് മുൻപാകെ ചോദ്യം ചെയ്തു. ട്രസ്റ്റ് ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിക്കെതിരെ നിയമനടപടികൾ തുടരുന്നതിന്റെ ഭാഗമായാണ് പുതിയ ആരോപണങ്ങളുമായി മിസ്ത്രി രംഗത്തെത്തിയത്.

ബ്രിട്ടീഷ് പൗരത്വം കൈവശമുള്ള മെഹ്‌ലി മിസ്ത്രിക്ക് കേസ് നൽകാൻ അർഹതയില്ലെന്ന് ടാറ്റാ ട്രസ്റ്റ്സ് നേരത്തെ കോടതിയിൽ നിലപാടെടുത്തിരുന്നു. ഇതിന് മറുപടിയായാണ് നോയൽ ടാറ്റയുടെ പൗരത്വത്തെ മിസ്ത്രി ഇപ്പോൾ ആയുധമാക്കുന്നത്. 1923-ലെ ടാറ്റ ട്രസ്റ്റ്‌സിന്റെ ഉടമ്പടി പ്രകാരം ട്രസ്റ്റിമാർ മുംബൈ, ഗുജറാത്ത്, നവ്‌സാരി എന്നീ സ്ഥലങ്ങളിൽ സ്ഥിരതാമസക്കാരായിരിക്കണം എന്നാണ് നിയമം. എന്നാൽ, ഇത്തരം റെസിഡൻസി നിബന്ധനകൾ സ്ഥാപകന്റെ വിൽപത്രത്തിലെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ അവയ്ക്ക് നിയമസാധുതയില്ലെന്നുമാണ് ടാറ്റ ട്രസ്റ്റ്‌സിന്റെ പക്ഷം.

Travel ⏭️

Back to top button