CINEMA

ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്,​ എങ്കിലും ക്രഷ് ഈ താരത്തോട് ; തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ


അനുപമ പരമേശ്വരൻ

തന്റെ സെലിബ്രിറ്റി ക്രഷ് ആരെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. പുതിയ സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം തുറന്നുപറഞ്ഞത്. മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷെന്നാണ് താരം വ്യക്തമാക്കിയത്. കുട്ടിക്കാലം മുതൽ ലാൽസാറിന്റെ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നത്. അമ്മയും സഹോദരനുമാണ് താൻ കണ്ടതിൽ ഏറ്റവും വലിയ മോഹൻലാൽ ഫാൻസെന്നും അനുപമ പറഞ്ഞു. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ എന്നും അനുപമ കൂട്ടിച്ചേർത്തു.

അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ആരാധിക. പിന്നെ എന്റെ അനിയൻ. എന്നെക്കാൾ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും,​. അവൻ ഇൻസ്റ്റഗ്രാമിൽ ലാലേട്ടനെ കുറിച്ചുള്ള റീൽസ് മാത്രമാണ് എനിക്ക് അയക്കാറുള്ളത്. അല്ലാതെ എന്റെ വിശേഷങ്ങൾ അവൻ ചോദിക്കാറേ ഇല്ല. അനുപമ പറഞ്ഞു. തെലുങ്കിൽ ക്രേസി കല്യാണമാണ് അനുപമയുടേതായി റിലീസിനെത്തിയ ചിത്രം. ഒക്ടോബർ 16ന് റിലീസായ ചിത്രം തെലുങ്കിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.


Business ⏭️

Back to top button