NEWS
കാറപകടം: പിതാവ് ഓടിച്ച വാഹനം ഇടിച്ച് കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ തയ്യിൽ കുറുവ റോഡിന് സമീപം ദാരുണമായ അപകടം. വീട്ടുമുറ്റത്ത് പിതാവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ അബദ്ധത്തിൽ തട്ടി താഴെ വീണ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. സെയിൻ ഹൗസിൽ ഹൂറിൻ മെഹബൂബിയാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ഷഫ്കത്തിന്റെയും അറക്കകത്ത് ഷഹമയുടെയും മകളാണ് ഹൂറിൻ മെഹബൂബി. ഹെസ്‌ലിൻ സഹോദരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ കബറടക്കി.




