CINEMA

അമല പോൾ- എം പദ്മകുമാർ ചിത്രം ആരംഭിച്ചു

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം. പദ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം തലശേരിയിൽ ആരംഭിച്ചു. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും. പ്രമാദമായി മാറിയ ഒരു കേസിന്റെ അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്. മാഹി അയിഷ മൻസിലിലിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.

വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ,ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, ഡോ. റോണി , ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ , ആദ്യ അമിത് എന്നിവരാണ് മറ്റ് താരങ്ങൾ. രചന എം .പി സുനീഷ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- സൂരജ് ഇ. എസ്, ഗാനങ്ങൾ ബി. കെ. ഹരി നാരായണൻ,മുത്തു, വിവേക് മൂഴുക്കുന്ന്. സംഗീതം – നന്ദഗോപൻ ആന്റ് കെ.കെ. നിഷാദ്, കലാസംവിധാനം – സാബു റാം, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്‌റ്റ്യും ഡിസൈൻ- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്. രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥ് ആണ് നിർമ്മാണം. പി.ആർ.ഒ വാഴൂർജോസ്, ആതിര ദിൽജിത്ത്.


Business ⏭️

Back to top button