CINEMA

താജ് ഹോട്ടലിലെ ചടങ്ങുകൾ: അഹാനയുടെ വിവാഹത്തിന് എത്ര ലക്ഷം ചെലവായി?​ തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹത്തിന്റെ ചെലവുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും യൂട്യൂബറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയയുടെ വെളിപ്പെടുത്തൽ. ഉത്തരേന്ത്യൻ ഇൻഫ്ളൂവൻസറുടെ കേരള വിദ്വേഷ വീഡിയോയ്ക്ക് കമന്റ് ചെയ്തതിന് പിന്നാലെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കിടെയാണ് ദിയയുടെ വീഡിയോ. അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലെന്നും, അഹാനയുമായി അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നുമാണ് ദിയ പറയുന്നത്.

വലിയ ആഘോഷമായി നടന്ന വിവാഹമായതുകൊണ്ട് തന്നെ അതിന്റേതായ ഒരു വലിയ തുക ചെലവായിട്ടുണ്ടെന്ന് ദിയ വ്യക്തമാക്കുന്നു. വിവാഹം നടന്നത് താജ് ഹോട്ടലിലായിരുന്നു. അവിടെ അഞ്ചാറ് ദിവസത്തോളം കുടുംബം താമസിച്ചിരുന്നതും, ഇരുപതിലധികം മുറികൾ ബുക്ക് ചെയ്തതും, ഭക്ഷണവും മറ്റ് ആഘോഷങ്ങളും എല്ലാം ചേർത്ത് വലിയൊരു ചെലവ് വന്നിട്ടുണ്ടാകുമെന്നും ദിയ പറയുന്നു. കൃത്യമായ തുക അറിയാൻ ഗൂഗിൾ ചെയ്ത് നോക്കാവുന്നതേയുള്ളൂ എന്നും ദിയ കൂട്ടിച്ചേർക്കുന്നു.

അഹാനയുടെ വിവാഹം ഏറെ നാളത്തെ മുന്നൊരുക്കങ്ങളോടെ, കൃത്യമായി പ്ലാൻ ചെയ്ത് നടത്തിയ ഒന്നായിരുന്നു. എന്നാൽ തന്റെ വിവാഹം വളരെ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്താൻ സമയം ലഭിച്ചിരുന്നില്ലെന്നും ദിയ പറയുന്നു.

English Summary

YouTuber Diya Krishna, sister of actress Ahaana Krishna, revealed details about Ahaana’s grand wedding expenses in response to followers. Diya confirmed the Taj Hotel event involved five to six days of family stay, over twenty booked rooms, and extensive celebrations, incurring significant costs. While no exact figure was given, it was substantial.
RELATED TOPICS: AHANA KRISHNA WEDDING, DIYA KRISHNA, AHANA KRISHNA MARRIAGE EXPENSES


Business ⏭️

Back to top button